കൊല്ലങ്കോട്: പഞ്ചായത്തിന്റെ കർശന നിർദേശമുണ്ടായിട്ടും ബസുകൾ സ്റ്റാൻഡിൽ കയറുന്നില്ല. ബസുകൾ കയറണമെന്ന് ആറ് മാസം മുമ്പ് പഞ്ചായത്തും രണ്ട് മാസങ്ങൾക്കു മുമ്പ് ട്രാഫിക് റഗുലേറ്ററി കമിറ്റിയും നിർദേശം നൽകിയിരുന്നെങ്കിലും ഇത് പാലിക്കാതെയാണ് ബസുകൾ സർവിസ് നടത്തുന്നത്.
ഇതോടെ വിദ്യാർഥികൾക്കും തൊഴിലാളികൾക്കും യാത്ര ദുരിതമായിരിക്കുയാണ്.
യാത്രികർക്ക് സൗകര്യമാകുന്ന തരത്തിൽ ട്രാൻസ്പോർട്ട് ഉൾപ്പെടെയുള്ള ബസുകൾ സ്റ്റാൻഡിൽ കയറണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
എന്നാൽ ഊട്ടറ പാലം തകർന്നതിനാൽ ആലമ്പള്ളം കറങ്ങിപോകേണ്ട അവസ്ഥയുള്ളതിനാൽ സമയ നഷ്ടം നികത്തുന്നതിനാണ് സ്റ്റാൻഡ് ഒഴിവാക്കി പോകുന്നതെന്ന് ബസ് തൊഴിലാളികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.