കൊല്ലങ്കോട്: തമിഴ്നാട്ടിലെ റേഷൻ ഷോപ്പുകളിൽനിന്ന് അരി കടത്തി പോളീഷ് ചെയ്ത് വിൽപന നടത്തുന്നത് വ്യാപകം. ഓട്ടോ, ബസ്, പച്ചക്കറി ലോറികളിലാണ് റേഷനരി ഗോവിന്ദാപുരം, ചെമ്മണാമ്പതി, മീനാക്ഷിപുരം തുടങ്ങിയ അതിർത്തി ചെക്ക് പോസ്റ്റുകളിലൂടെ കൊണ്ടുവന്ന് രഹസ്യ കേന്ദ്രങ്ങളിലെത്തിക്കുന്നത്. ഇതേ കേന്ദ്രങ്ങളിലേക്കാണ് പ്രാദേശികമായി ഗോഡൗണുകളിൽ നിന്നും റേഷനരി കടത്തിക്കൊണ്ടുവരുന്നത്.
പ്രവർത്തനമില്ലാത്ത റൈസ് മില്ലുകൾ, അടഞ്ഞുകിടക്കുന്ന ഗോഡൗണുകൾ, ആളൊഴിഞ്ഞ വീടുകൾ എന്നിവിടങ്ങളിലാണ് ഇത്തരം റേഷനരി കൊണ്ടുവന്ന് ഓയിലും നിറവും കലർത്തി പുതിയ ചാക്കുകളിൽ പായ്ക്ക് ചെയ്താണ് വിൽപന നടത്തുന്നത്.
റേഷൻ ഷോപ്പുകളിൽ കൃത്യമായി അരി എത്താത്തതും ഗോഡൗണിൽ നിന്നും രഹസ്യകേന്ദ്രങ്ങളിലേക്ക് റേഷനരി കൊണ്ടുപോകുന്നതും തടയുന്നതിന് നടപടികൾ ഇല്ലാത്തതുമാണ് രഹസ്യ റേഷനരി വിൽപന കേന്ദ്രങ്ങൾ വർധിക്കാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.