കൊല്ലങ്കോട്: ജലസേചന കനാലുകളിൽനിന്ന് പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം ചോർത്തുന്നു. ചുള്ളിയാർ, മീങ്കര, മലമ്പുഴ, മൂലത്തറ എന്നീ ജലസംഭരണികളിൽനിന്നുള്ള ജലവിതരണ കനാലുകളിൽനിന്നാണ് അഞ്ച് മുതൽ 15 കുതിരശക്തി വരെയുള്ള പമ്പ് സെറ്റുകൾ ഉപയോഗിച്ച് വെള്ളം കൊണ്ടുപോകുന്നത്. ചുള്ളിയാർ കനാലിൽനിന്ന് എലവഞ്ചേരി, കൊല്ലങ്കോട് മേഖലയിലും മീങ്കര കനാലിൽനിന്ന് വടവന്നൂർ, പുതുനഗരം മേഖലയിലും മലമ്പുഴ കനാലിലെ ജലം പല്ലശ്ശന, കൊടുവായൂർ എന്നിവിടങ്ങളിലുമാണ് പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം ചോർത്തുന്നത്. മൂലത്തറ കനാലിൽനിന്ന് വെള്ളം ചോർത്തുന്നതിനെതിരെ കർഷകർ പ്രതിഷേധിച്ചതിനാൽ തൽക്കാലം നിലച്ചു.
മലമ്പുഴ കനാലിലും ചുള്ളിയാർ കനാലിൽനിന്നുമാണ് ജലസേചനത്തിനുള്ള വെള്ളം മറ്റു ആവശ്യങ്ങൾക്കായി ചോർത്തുന്നത്. മത്സ്യം വളർത്തൽ, ഇഷ്ടികക്കളങ്ങൾ, കെട്ടിട നിർമാണം എന്നിവക്ക് കൃഷിയാവശ്യത്തിനുള്ള വെള്ളം ഉപയോഗിക്കുന്നതിനെതിരെ അധികൃതരും നടപടി എടുക്കാറില്ലെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു.
എല്ലാ വർഷങ്ങളിലും ഡാം തുറക്കുന്ന സമയങ്ങളിൽ കനാലിലെ വെള്ളം ചേർത്തുന്നവരുമായി കർഷകർ തർക്കത്തിൽ ഏർപ്പെടാറുണ്ടെങ്കിലും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. ഇറിഗേഷൻ ഉദ്യോഗസ്ഥർ കനാൽ പരിശോധന നടക്കാത്തതും കണ്ടെത്തിയ ജലചൂഷണത്തിനെതിരെ കണ്ണടക്കുന്നതുമാണ് ജലം ചൂഷണത്തിന് അറുതി വരുത്താത്തതെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.