കൊല്ലങ്കോട്: കൃഷ്ണകുമാറിെൻറ പാടത്തുനിന്ന് കതിർക്കറ്റകൾ ശബരിമലയിലേക്ക് യാത്ര പുറപ്പെട്ടു. പതിനെട്ടാമത്തെ തവണയാണ് ശബരിമലയിലേക്ക് പതിവുതെറ്റിക്കാതെ കൃഷ്ണ കുമാറിെൻറ നെൽക്കതിരുകൾ ഇത്തവണയും എത്തുന്നത്. കൊല്ലങ്കോട് ചുറ്റിച്ചിറക്കളത്തിലെ കൃഷ്ണകുമാറിെൻറ പാടശേഖരത്തുനിന്നാണ് ഗുരുവായൂർ, ചോറ്റാനിക്കര ഉൾപ്പെടെ ശബരിമല സന്നിധാനത്തിലും സമർപ്പിക്കാനായി ശനിയാഴ്ച രാവിലെ വിളവെടുപ്പ് നടത്തിയത്. ഒരേക്കറിലാണ് നെൽക്കതിരുകൾ തയാറാക്കിയത്. ശബരിമല മുൻ മേൽശാന്തിമാരായ എഴിക്കോട് ശരി നമ്പൂതിരി, ഇടമന ഇ. ദാമോദരൻ പോറ്റി, എസ്.ഇ. ശങ്കരൻ നമ്പൂതിരിപ്പാട് എന്നിവരുടെ നേതൃത്വത്തിൽ നെൽക്കതിരുകൾ കൊയ്തെടുത്തു.
കാലാവസ്ഥ വ്യതിയാനത്തെ അതിജീവിച്ചാണ് കൊല്ലങ്കോട് ഇച്ചിറ ചുട്ടിച്ചിറകളത്തിൽ ആർ. കൃഷ്ണകുമാർ വിഷു ദിവസം വിത്തുവിതച്ചത്. ശബരിമല ഉൾപ്പെടെയുള്ള ഒമ്പതിലധികം ക്ഷേത്രങ്ങളിലേക്കാണ് നിറകതിരിനായി എത്തിക്കുന്നത്. ഇത്തവണ കോവിഡ് ആയതിനാൽ 13 ഭക്തർക്ക് മാത്രമാണ് ശബരിമല സന്നിധിയിൽ നേരിലെത്തി കതിർക്കറ്റകൾ സമർപ്പിക്കാനുള്ള അനുവാദം ലഭിച്ചത്.
ഞായറാഴ്ച ശബരിമലയിൽ എത്തുമെന്നും വ്രതാനുഷ്ഠാനത്തോടെയാണ് ചടങ്ങുകൾ നടത്തുകയെന്നും കർഷകനായ കൃഷ്ണ കുമാർ പറഞ്ഞു. കഴിഞ്ഞതവണ ശബരിമലയിലേക്ക് പ്രവേശനം വിലക്കിയതിനാൽ എരുമേലിയിലെത്തി ക്ഷേത്ര കാർമികത്വം നടത്തുന്നവരെ ഏൽപിക്കുകയാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.