കൊല്ലേങ്കാട്: സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരെ വധുവും വരനും ഗ്രന്ഥങ്ങൾ കൈമാറി വേറിെട്ടാരു കല്യാണം. മണ്ണാർക്കാട് അലനല്ലൂർ മണികണ്ഠൻ- സാവിത്രി ദമ്പതികളുടെ മകൻ അനൂപും പല്ലശ്ശന കൂടല്ലൂർ കളരിക്കൽ ലക്ഷ്മണൻ- പുഷ്പലത ദമ്പതികളുടെ മകൾ നീതുവും തമ്മിലെ വിവാഹമാണ് വേറിട്ട സന്ദേശമായത്. കൂടല്ലൂർ എഴുത്തച്ഛൻ സമുദായ മണ്ഡപത്തിലാണ് വിവാഹം നടന്നത്. ചിത്രകാരിയും ആർക്കിടെക്ട് ബിരുദധാരിയുമാണ് നീതു. അലനല്ലൂർ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനുമാണ് അനൂപ്.
ആഭരണങ്ങൾ ഇല്ലാതെ കതിർമണ്ഡപത്തിലെത്തിയ വധുവിന് വരൻ ഗ്രന്ഥം നൽകി. ലക്ഷ്മണൻ മകൾക്ക് 5000 രൂപയുടെ ഗ്രന്ഥമാണ് വിവാഹത്തിനായി നൽകിയത്. വിവാഹത്തിൽ പങ്കെടുക്കാനെത്തുന്നവരിൽനിന്ന് പുസ്തകങ്ങളല്ലാതെ മറ്റൊന്നും ഉപഹാരമായി സ്വീകരിക്കില്ലെന്ന് അനൂപും നീതുവും തീരുമാനിച്ചിരുന്നു. കുടുംബത്തകർച്ചയിലേക്കും ആത്മഹത്യയിലേക്കും വരെ നയിക്കുന്ന സ്ത്രീധന സമ്പ്രദായത്തിനെതിരെയുള്ള പ്രതിഷേധമാണ് അനൂപും നീതുവും തങ്ങളുടെ വിവാഹത്തിലൂടെ പ്രകടിപ്പിച്ചതെന്ന് ലക്ഷ്മണൻ- പുഷ്പലത ദമ്പതികൾ
പറഞ്ഞു. കെ. ബാബു എം.എൽ.എ, പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സായ് രാധ, പുരോഗമന കലാസാഹിത്യ സംഘം നേതാവ് ശാന്തൻ എന്നിവർ വിവാഹവേദിയിലെത്തി നവദമ്പതികൾക്ക് ഗ്രന്ഥങ്ങൾ സമ്മാനിച്ചു. സ്ത്രീധനരഹിത വിവാഹത്തിൽ ഞങ്ങളും ഒപ്പമുണ്ട് എന്ന് എഴുതിയ ഒപ്പ് ശേഖരണ ബോർഡും വിവാഹ മണ്ഡപത്തിന് പുറത്ത് സ്ഥാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.