കൊല്ലങ്കോട്: നെൽകൃഷിയിലെ വ്യാപക ഓലകരച്ചിൽ വിജ്ഞാന കേന്ദ്രം വിദഗ്ധസംഘം സന്ദർശിച്ചു. കൊല്ലങ്കോട്, മുതലമട പ്രദേശങ്ങളിലാണ് എത്തിയത്. നെൽകൃഷിയിൽ ഒന്നാംവിളയിൽ പരക്കെ ബാധിച്ച ഓലകരിച്ചിൽ നിയന്ത്രണാതീതമായ സാഹചര്യത്തിൽ, കൃഷി വിജ്ഞാനകേന്ദ്രം പട്ടാമ്പിയിലെ വിദഗ്ധ സംഘമാണ് സ്ഥലം പരിശോധിച്ചത്.
കുറ്റിപ്പാടം, മാമ്പള്ളം, മല്ലൻകുളമ്പ്, പള്ളം, കരിപാലിചള്ള, വലിയചള്ള, ചെനപ്പംതോട്ടം എന്നിങ്ങനെ 200ഓളം ഹെക്ടറിൽ ഉൾപ്പെടെ കൊല്ലങ്കോട് ബ്ലോക്കിലെ ഏതാണ്ട് 765 ഹെക്ടർ സ്ഥലത്താണ് ഓലകരിച്ചിൽ ബാധിച്ചത്. പാടത്തു തണൽ വീണ പ്രദേശങ്ങളിൽ അനുകൂലമായ കാലാവസ്ഥ സാഹചര്യത്തിൽ ആരംഭിച്ച ഓലകരിച്ചിൽ നിലവിൽ വിളവിനെ ബാധിക്കുന്ന സ്ഥിതിയിൽ കർഷകരെ ആശങ്കയിലാക്കിയിരുന്നു.
കോവിഡ് സാഹചര്യത്തിൽ ഇത്തരത്തിൽ ഉണ്ടായേക്കാവുന്ന കാർഷിക നഷ്ടം സാധ്യമായ രീതിയിൽ പരിഹരിക്കാനാണ് വിദഗ്ധസംഘം സ്ഥലം സന്ദർശിച്ചത്. മുതലമട കൃഷിഭവനിലെ മാമ്പള്ളം പാടശേഖര സമിതിയിലെ നാരായണൻകുട്ടി, കുറ്റിപ്പാടം പാടശേഖര സമിതിയിലെ സ്വാമിനാഥൻ, വേലായുധൻ, ശശികുമാർ, രമേഷ്, വിജയൻ എന്നിവരുടെ നെൽപാടങ്ങളിലാണ് പരിശോധിച്ചത്.
വിദഗ്ധ സംഘത്തിൽ കൃഷി വിജ്ഞാനകേന്ദ്രം പട്ടാമ്പിയിലെ ഡോ. സുമിയ, ഡോ. പി. രാജി, കൊല്ലങ്കോട് കൃഷി അസി. ഡയറക്ടർ കെ. മേരി വിജയ, കൃഷി ഓഫിസർ എസ്.എസ്. സുജിത്, കൃഷി അസിസ്റ്റൻറ് വി. ലിഖിത എന്നിവർ ഉണ്ടായിരുന്നു.
രോഗബാധ രൂക്ഷെമങ്കിൽ സ്ട്രെപ്റ്റോ സൈക്കിളിൻ പരമാവധി 40 ഗ്രാം ഒരേക്കറിൽ എന്ന തോതിൽ ഏറ്റവും കുറഞ്ഞത് 100 ലിറ്റർ എങ്കിലും വെള്ളത്തിൽ നേർപ്പിച്ചു തളിച്ചുകൊടുക്കുക. സ്ട്രെപ്റ്റോ സൈക്കിളിൻ തനിയെ തളിച്ചുകൊടുക്കാൻ ശ്രദ്ധിക്കുക മറ്റു കീട-രോഗ മാർഗങ്ങൾ ഇതോടൊപ്പം കൂട്ടിക്കലർത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഒരേക്കറിന് രണ്ട് കിലോഗ്രാം എന്ന തോതിൽ ബ്ലീച്ചിങ് പൗഡർ കോട്ടൺ തുണികളിൽ 50 ഗ്രാം വീതമുള്ള 40 ചെറുകിഴികളായി കണ്ടത്തിൽ അവിടവിടെ ഇട്ടുകൊടുക്കുന്നത് രോഗം പടരുന്നത് തടയാൻ സഹായകമാവും. അടുത്ത വിളയിറക്കുമ്പോൾ സ്യൂഡോമോണസ് ഒരുകിലോഗ്രാം വിത്തിന് 10 ഗ്രാം എന്ന തോതിൽ വിത്തുപചാരം ചെയ്യാൻ ശ്രദ്ധിക്കുക. കൂടാതെ തണലുള്ള പ്രദേശങ്ങളിൽ ചാണകത്തെളി (10 ലിറ്റർ വെള്ളത്തിൽ രണ്ട് കിലോഗ്രാം എന്ന തോതിൽ) തളിച്ചുകൊടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.