കൊല്ലങ്കോട്: കൊയ്ത്ത് യന്ത്രം എത്തിയില്ല. ചെറുകിട കർഷകർക്ക് തുണയായി അയൽവാസികൾ കൊയ്ത്ത് നടത്തി. പാവടി സ്വദേശികളായ സരോജനി, സത്യഭാമ എന്നിവരുടെ ഒരേക്കർ പാടശേഖരമാണ് കൊയ്ത്തിനായി യന്ത്രം വരാത്തതിനെ തുടർന്ന് 23 വർഷത്തിനു ശേഷം കൊയ്ത്ത് നടത്തിയത്. മഴ ശക്തമായാൽ ഒരേക്കർ നശിക്കുമെന്നതിനാലാണ് നാട്ടുകാർ രംഗത്തിറങ്ങിയത്.
പരിസര പ്രദേശങ്ങളിൽ കൊയ്ത്തിനെത്തിയ യന്ത്രങ്ങൾ എപ്പോഴും സരോജനി, സത്യഭാമ എന്നിവരുടെ പാടശേഖരത്തിൽ എത്താറുണ്ടെങ്കിലും മഴ കാരണം എത്താതായി. മഴ ശക്തമായതോടെ പാടശേഖരം പൂർണമായി വെള്ളത്തിൽ മുങ്ങുകയായിരുന്നു. അക്കരപാളയം പാടശേഖര സമിതിയിൽ ഉൾപ്പെട്ട പാടത്ത് കൊയ്ത്ത് യന്ത്രങ്ങൾ എത്തിക്കാനായി രണ്ടുപേരും പരിശ്രമിച്ചെങ്കിലും ഒരേക്കർ മാത്രമായ പാടത്തേക്ക് വരാൻ തയാറായില്ലെന്ന് ഇവർ പറഞ്ഞു. കൊയ്ത്ത് നടത്താൻ സാധിക്കാത്ത കർഷകർക്ക് പാടശേഖര സമിതികൾ വഴി കൃഷി ഭവനുകളിൽ സംവിധാനം കണ്ടെത്തണമെന്നാണ് ചെറുകിട കർഷകരായ സരോജനി, സത്യഭാമ എന്നിവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.