സ്കൂ​ൾ തു​റ​ന്നി​ട്ടും ഭൂ​രി​ഭാ​ഗം ബ​സു​ക​ളും ക​ട്ട​പ്പു​റ​ത്ത്

പാ​ല​ക്കാ​ട്: കോ​വി​ഡ് തീ​ർ​ത്ത പ്ര​തി​സ​ന്ധി​യെ അ​തി​ജീ​വി​ച്ച് ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ പൂ​ർ​വ​സ്ഥി​തി​യി​ലേ​ക്ക് എ​ത്തു​മ്പോ​ഴും, സ്കൂ​ൾ ബ​സു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ക​ട്ട​പ്പു​റ​ത്ത്.

പൊ​തു​ഗ​താ​ഗ​തം ഇ​പ്പോ​ഴും പൂ​ർ​വ​സ്ഥി​തി​യി​ലാ​വ​ത്തി​തി​നെ തു​ട​ർ​ന്നു​ള്ള യാ​ത്ര സം​വി​ധാ​ന​ങ്ങ​ളു​ടെ കു​റ​വ് വി​ദ്യാ​ർ​ഥി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ഒ​റ്റ​പ്പെ​ട്ട സ​ർ​വി​സ് ന​ട​ത്തു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. പ​ല​യി​ട​ത്തും വി​ദ്യാ​ർ​ഥി​ക​ളും ബ​സ് ജീ​വ​ന​ക്കാ​രും ത​മ്മി​ൽ വാ​ക്​​ത​ർ​ക്ക​വും സം​ഘ​ർ​ഷ​വും ഉ​ണ്ടാ​വ​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റെ ആ​ശ്വ​സ​മാ​ണ് സ്കൂ​ൾ ബ​സ്. കോ​വി​ഡി​ന് മു​മ്പ് വ​രെ സ്ഥി​ര​മാ​യി ഓ​ടി​യി​രു​ന്നു വാ​ഹ​ന​ങ്ങ​ൾ മാ​സ​ങ്ങ​ൾ നി​ർ​ത്തി​യി​ടേ​ണ്ടി വ​ന്ന​തോ​ടെ ഇ​പ്പോ​ൾ നി​ര​ത്തി​ലി​റ​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ജി​ല്ല​യി​ൽ 1336 സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളാ​ണു​ള്ള​ത്. ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗം വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​തു​വ​രെ ഫി​റ്റ​ന്സ് വാ​ങ്ങി​യി​ട്ടി​ല്ല. 15 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള​വ​യാ​ണ് ജി​ല്ല​യി​ലെ സ്കൂ​ൾ ബ​സു​ക​ളി​ൽ അ​ധി​ക​വും.

ര​ണ്ട് വ​ർ​ഷ​മാ​യി നി​ർ​ത്തി​യി​ട്ട ബ​സു​ക​ളു​ടെ ബാ​റ്റ​റി മാ​റ്റ​ണം, ഇ​ൻ​ഷു​റ​ൻ​സ്​ അ​ട​ക്ക​ണം, മ​റ്റ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണം, എ​ല്ലാ​ത്തി​നു​മാ​യി ഒ​രു ബ​സി​ന് ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വേ​ണം. ഉ​യ​ർ​ന്ന വി​ല​യ്ക്ക്​ ഡീ​സ​ൽ നി​റ​ച്ച് ബ​സു​ക​ൾ ഓ​ടി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് എ​യ്ഡ​ഡ് സ്കൂ​ള്‍ മാ​നേ​ജ​ർ​മാ​ർ പ​റ​യു​ന്നു. എം.​എ​ൽ.​എ​മാ​രു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടോ ജി​ല്ല പ‌​ഞ്ചാ​യ​ത്ത് ഫ​ണ്ടോ ഉ​പ​യോ​ഗി​ച്ചാ​ണ് മി​ക്ക സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലും വ​ണ്ടി വാ​ങ്ങു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് സ്കൂ​ൾ അ​ട​ഞ്ഞ് കി​ട​ന്ന​തി​നാ​ൽ പി.​ടി.​എ​ക്ക് പ​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​താ​യ​തോ​ടെ ഭീ​മ​മാ​യ ചെ​ല​വ് എ​ങ്ങ​നെ ക​ണ്ടെ​ത്തു​മെ​ന്ന​താ​ണ് പ്ര​ധാ​ന ചോ​ദ്യം. എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ക​ട്ടെ സ്കൂ​ള്‍ ബ​സു​ക​ളു​ടെ ചെ​ല​വി​ന്‍റെ ഒ​രു​ഭാ​ഗം മാ​നേ​ജ്മെ​ന്‍റു​ക​ളാ​ണ് വ​ഹി​ക്കു​ന്ന​ത്.

എ​ങ്കി​ലും ര​ണ്ടി​ലേ​റെ വാ​ഹ​ന​ങ്ങ​ളു​ള്ള സ്കൂ​ളു​ക​ളാ​ണെ​ങ്കി​ൽ ചെ​ല​വ് ഇ​ര​ട്ടി​യാ​കും. വ​ലി​യ തു​ക മു​ട​ക്കി ഇ​വ​യു​ടെ ഫി​റ്റ്ന​സ് പു​തു​ക്കാ​ൻ സ്കൂ​ൾ മാ​നേ​ജ്മെ​ന്റു​ക​ൾ ത​യാ​റാ​വു​ന്നി​ല്ല. പ്ര​ത്യേ​കി​ച്ച്,​ എ​യ്ഡ​ഡ് സ്കൂ​ൾ മാ​നേ​ജ്മെ​ന്റു​ക​ൾ. ചി​ല സ്കൂ​ളു​ക​ളി​ൽ ആ​ർ.​ടി.​ഒ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഒ​രു വി​ദ്യാ​ർ​ഥി​യി​ൽ​നി​ന്ന്​ 350 മു​ത​ൽ 500 രൂ​പ​യാ​ണ് ബ​സ് ഫീ​സ് ഇ​ന​ത്തി​ൽ വാ​ങ്ങി​ക്കു​ന്ന​ത്.

ഇ​ൻ​ഷു​റ​ൻ​സ്, ടാ​ക്സ്, ഫി​റ്റ്ന​സ് ഫീ​സ് എ​ന്നി​വ ഒ​ഴി​വാ​ക്കി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ഈ ​മേ​ഖ​ല​യി​ല്‍നി​ന്നു​യ​രു​ന്ന ആ​വ​ശ്യം. പി.​ടി.​എ​ക്ക് ഫ​ണ്ട് കു​റ​വു​ള്ള സ്കൂ​ളു​ക​ൾ​ക്ക് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം വേ​ണം. എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും ഫ​ണ്ട് ന​ൽ​കു​ക ബു​ദ്ധി​മു​ട്ടാ​കും.

News Summary - Lack of buses is a headache for students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.