പാ​ത​ക്ക​ട​വ് തോ​ടി​ന് സ​മീ​പം മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ

ആകെ നാറ്റകേസായി; തോടുകളിലും പാതയോരത്തും കക്കൂസ് മാലിന്യം തള്ളി

ലക്കിടി: ലക്കിടി മംഗലം-മുരുക്കുംപറ്റ റോഡിൽ പാതക്കടവ് നെല്ലിക്കുർശ്ശിയിലേക്ക് പോകുന്ന ഭാഗത്തെ കൈതോട്ടിലും വഴിയോരങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതോടെ കർഷകരും യാത്രക്കാരും ദുരിതത്തിൽ. കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയിരുന്നു. മുളഞ്ഞൂർ തോടിന്റെ 250 മീറ്റർ സമീപത്താണിത്. കുണ്ടിൽ, വെൻമരം പാടശേഖരങ്ങളിലേക്കുള്ള ഏക ആശ്രയം ഈ കൈതോടാണ്. മലിനമായ തോട്ടിലെ വെള്ളമാണ് നെൽപാടങ്ങളിൽ ഒഴുകിയെത്തുന്നത്.

ദുർഗന്ധം കൊണ്ട് വഴി യാത്രക്കാരും പ്രയാസപ്പെടുന്നു. കക്കൂസ് മാലിന്യങ്ങൾക്കു പുറമേ ക്ലോസറ്റുകൾ, കിടക്ക, മറ്റു പ്ലാസ്റ്റിw, മാലിന്യങ്ങളും തള്ളിയിട്ടുണ്ട്. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ലക്കിടി പേരൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി ദേവി, രണ്ടാം വാർഡംഗം കെ. ഉണ്ണികൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.

Tags:    
News Summary - Latrines were dumped in ditches and roadsides

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.