പാലക്കാട്: ലൈഫ് മിഷന് പദ്ധതി പ്രകാരം ജില്ലയില്‍ 2016 മുതല്‍ ഇതുവരെ 22,009 വീടുകളുടെ നിർമാണം പൂര്‍ത്തീകരിച്ചു. മൂന്നാം ഘട്ടത്തില്‍ (വീടും സ്ഥലവുമില്ലാത്തവര്‍) 5352 അപേക്ഷകളില്‍ 2218 പേര് കരാര്‍ വെച്ചതായും ഇതില്‍ 1528 വീടുകളുടെ നിർമാണം പൂര്‍ത്തീകരിച്ചതായും ജില്ല കോഓഡിനേറ്റര്‍ അറിയിച്ചു.
ഒന്നാം ഘട്ടത്തില്‍ (പാതി വഴിയില്‍ നിർമാണം നിന്നുപോയ വീടുകളുടെ പൂര്‍ത്തീകരണം) 8076 വീടുകളാണുള്ളത്. ഇതില്‍ 7635 എണ്ണം പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടത്തില്‍ (സ്ഥലമുള്ള, വീടില്ലാത്തവര്‍) 13,654 അപേക്ഷകളില്‍ 13,204 പേര് കരാര്‍ വെച്ചതില്‍ 12,846 വീടുകളുടെ നിർമാണം പൂര്‍ത്തിയായി.
മനസോടിത്തിരി മണ്ണ് കാമ്പയിനിലൂടെ ജില്ലയില്‍ ഇതുവരെ 351.5 സെന്റ് ഭൂമി ലഭ്യമായി. ഇതില്‍ 276.5 സെന്റ് രജിസ്റ്റര്‍ ചെയ്തു. 11.5 സെന്റ് ഗുണഭോക്താക്കള്‍ക്ക് കൈമാറി.
ലൈഫ് ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട ഭൂരഹിതര്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ/മത്സ്യത്തൊഴിലാളി അഡീഷനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കും ലൈഫ് 2020 പ്രകാരം ലഭിച്ച പുതിയ അപേക്ഷകളുടെ പരിശോധനയിലൂടെ കണ്ടെത്തുന്ന ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാക്കുന്നതിനായി ആരംഭിച്ച കാമ്പയിനാണ് മനസോടിത്തിരി മണ്ണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.