അലനല്ലൂർ: കടുത്ത വേനലിൽ കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ സ്ഥാപിച്ച കുടിവെള്ള കിയോസ്കുകൾ പലതും ഉപയോഗ ശൂന്യമായി കിടക്കുന്നു. കോട്ടോപ്പാടം, അലനല്ലൂർ പഞ്ചായത്തുകളിൽ വിവിധ ഭാഗങ്ങളിലാണ് ഇത്തരത്തിലുള്ള ടാങ്കുകൾ ഉപയോഗശൂന്യമായി കിടക്കുന്നത്. മിക്ക ടാങ്കുകളും റോഡിന്റെ സൈഡിൽ ഇരുമ്പ് കൊണ്ടുള്ള സ്റ്റാൻഡ് നിർമിച്ച് അതിന് മുകളിലാണ് ഉറപ്പിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വേനലിൽ വെള്ളം നിറക്കാതെ ഉപയോഗശൂന്യമായി കിടന്നതിനാൽ വെയിലും മഴയും കൊണ്ട് ടാങ്കുകൾ പൂർണമായും നശിക്കുന്ന രീതിയിലായി മാറിയിട്ടുണ്ട്. വരൾച്ച നേരിട്ടിരുന്ന പഞ്ചായത്തിലെ ഓരോ വാർഡുകളിലും ഓരോന്ന് വീതമാണ് അന്ന് നൽകിയിരുന്നത്. ടാങ്കിനോടൊപ്പം ഉറപ്പിച്ചിരുന്ന ഇരുമ്പ് സ്റ്റാൻഡും ഉണ്ടായിരുന്നു.
മഴ കൊണ്ട് പലതും തുരുമ്പ് പിടിച്ച് നിലയിലാണ്. ഇതേ സമയം കുടിവെള്ള ടാങ്കുകൾ സംരക്ഷിക്കേണ്ട ചുമതല ഗ്രാമപഞ്ചായത്തിന് ആണെന്നും റവന്യൂ വകുപ്പ് വ്യക്തമാക്കി. ഓരോ വാർഡിലും ശുദ്ധജല വിതരണത്തിന് 5000 ലിറ്റർ സംഭരണ ശേഷിയുള്ള കിയോസ്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്. റോഡരികിൽ കിടക്കുന്ന ടാങ്കുകൾ സംരക്ഷിക്കണമെന്നാണ് ഉപഭോക്താക്കളുടെ മുഖ്യ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.