കല്ലടിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നഗര ഗ്രാമാന്തരങ്ങളിൽ വോട്ട് തേടിയുള്ള ആവേശപ്പോരിലാണ് പ്രമുഖ മുന്നണികൾ. പ്രചാരണ കൺവെൻഷനുകളും കുടുംബയോഗങ്ങളും സ്ഥാനാർഥി പര്യടനങ്ങളും പുരോഗമിക്കുകയാണ്. ഇടതുമുന്നണി സ്ഥാനാർഥി കോങ്ങാട് നിയമസഭ മണ്ഡലത്തിൽ രണ്ട് തവണ പര്യടനം പൂർത്തിയാക്കി. മണ്ഡലം, മേഖല കൺവെൻഷനുകൾ പൂർത്തിയാക്കി. ബൂത്ത്തല കൺവെൻഷനുകളിലും കുടുംബ സദസ്സുകളിലും എൽ.ഡി.എഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. യു.ഡി.എഫ് ഒരാഴ്ച മുമ്പാണ് നിയമസഭ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചത്. ജില്ലാതിർത്തി പ്രദേശമായ വടക്കൻ മേഖലയിൽ വോട്ട് തേടിയുള്ള യാത്രക്ക് യു.ഡി.എഫ് സ്ഥാനാർഥിയും സിറ്റിങ് എം.പിയുമായ വി.കെ. ശ്രീകണ്ഠൻ പര്യടനം തുടങ്ങി. ബുധനാഴ്ച തച്ചനാട്ടുകരയിലെ കൊടക്കാട്ടുനിന്ന് പര്യടനം തുടങ്ങും. രാവിലെ 11.30ന് പുലാപ്പറ്റയിലും പര്യടനം നടത്തും.
യു.ഡി.എഫ് കരിമ്പ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ. പി. സരിൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ കെ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.എസ്. നാസർ മുഖ്യപ്രഭാഷണം നടത്തി. വി.കെ. ഷൈജു, എം.കെ. മുഹമ്മദ് ഇബ്രാഹിം, ആന്റണി മതിപ്പുറം, സലാം തറയിൽ, സി.എം. നൗഷാദ്, പി.കെ. അബ്ദുല്ലകുട്ടി, നവാസ് മുഹമ്മദ്, സി.കെ. മുഹമ്മദ് മുസ്തഫ, പുരുഷോത്തമൻ, നൈനാൻ, യൂസഫ് പാലക്കൽ, രാജി പഴയകളം, ഹരിദാസൻ, യു.ഡി.എഫ് കൺവീനർ പി.കെ.എം. മുസ്തഫ എന്നിവർ സംസാരിച്ചു.
തച്ചമ്പാറ: പാലക്കാട് ലോകസഭ എൽ.ഡി.എഫ് സ്ഥാനാർഥി എ. വിജയരാഘവൻ കോങ്ങാട് നിയമസഭ മണ്ഡലത്തിലെ കാരാകുർശ്ശി, വിയ്യകുറുശ്ശി, ചിറക്കൽപ്പടി, തച്ചമ്പാറ പ്രദേശങ്ങളിൽ വോട്ട് തേടി പര്യടനവും റോഡ്ഷോയും നടത്തി. കെ. ശാന്തകുമാരി എം.എൽ.എ, പി.എ. ഗോകുൽദാസ്, ഒ. നാരായണൻകുട്ടി, എം. കൃഷ്ണദാസ് എന്നിവർ അനുഗമിച്ചു. കാരാകുർശ്ശി ഗ്രാമപഞ്ചായത്തിലെ പുല്ലിശ്ശേരിയിൽ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ റാലിയും എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് മേഖലയില്‍ പാലക്കാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ. ശ്രീകണ്ഠന് റോഡ് ഷോ നടത്തി. മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര, കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി. നൂറിലധികം ഇരുചക്രവാഹനങ്ങളില്‍ ഓരോ ഭാഗങ്ങളിലും പ്രവര്‍ത്തകര്‍ അണിനിരന്നു. കലാലയങ്ങളിലും സ്ഥാപനങ്ങളിലും സ്ഥാനാര്‍ഥിയെത്തി. ഇന്നലെ രാവിലെ തെങ്കര പഞ്ചായത്തിലെ ആനമൂളിയില്നിന്നാണ് റോഡ് ഷോ തുടങ്ങിയത്. നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെയും നേതാക്കളെയും സ്വീകരിച്ചു. എന്‍. ഷംസുദ്ദീന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
തെങ്കര യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയര്മാന് ടി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ പി. അഹമ്മദ് അഷ്റഫ്, പി.ആര്. സുരേഷ്, മറ്റു നേതാക്കളായ റഷീദ് ആലായന്‍, അസീസ് ഭീമനാട്, ടി.എ. സലാം, ടി.എ. സിദ്ദീഖ്, കളത്തില്‍ അബ്ദുള്ള, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, ഗിരീഷ് ഗുപ്ത, സി. മുഹമ്മദ് ബഷീര്‍, ഹരിദാസ് ആറ്റക്കര എന്നിവര്‍ സംസാരിച്ചു. റോഡ് ഷോക്ക് ചെക്ക് പോസ്റ്റ് പരിസരത്ത് യു.ഡി.എഫ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റി സ്വീകരണം നല്കി. നഗരത്തിലെ നജാത്ത് കോളജ്, എം.ഇ.എസ് കല്ലടി കോളജ്, എം.ഇ.എസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലും വോട്ടഭ്യര്‍ഥിച്ചെത്തി. റോഡ് ഷോ വൈകീട്ടോടെ കോട്ടപ്പള്ളയില്‍ സമാപിച്ചു.
പെരിങ്ങോട്ടുകുറുശ്ശി: ലോക്സഭ തെരഞ്ഞെടുപ്പിൽ ആരെ പിന്തുണക്കണമെന്നത് സംബന്ധിച്ച് നിലപാടെടുക്കാൻ കോൺഗ്രസുമായി ഇടഞ്ഞ് പ്രാഥമികാംഗത്വം വരെ ഉപേക്ഷിച്ച മുൻ എം.എൽ.എ എ.വി. ഗോപിനാഥ് പ്രവർത്തകരെ പങ്കെടുപ്പിച്ച് കൺവെൻഷൻ നടത്തി. എ.വി. ഗോപിനാഥ്, പഞ്ചായത്ത് പ്രസിഡന്റ് കെ.എം. കേരളകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.പി. പൗലോസ്, കെ.പി. ശ്രീധരൻ, ടി.എം. നിസാർ, കെ.ടി. പ്രതീപ്, സുകുമാരൻ, കെ.എ. മക്കി, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. രവീന്ദ്രനാഥ്, അബ്ദുൽ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.