പാലക്കാട്: ഡീസൽ വില ദിനംപ്രതി ക്രമാതീതമായി വർധിപ്പിക്കുകയും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പരസ്പരം കുറ്റാരോപണം നടത്തി, വിഷയത്തെ ലാഘവത്തോടെ കാണുന്ന സാഹചര്യത്തിൽ, ചരക്ക് വാഹനടമകൾ കടുത്ത നിലപാടിലേക്ക് നീങ്ങുമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി.
കഴിഞ്ഞ 15 ദിവസത്തെ ഇന്ധന വിലവർധന പരിശോധിച്ചാൽ, ഡീസൽ വിലയിൽ മാത്രം 3 രൂപ 50 പൈസയ്ക്കടുത്ത് വർധനവാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാന പ്രസിഡൻറ് കെ.എസ്. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. നന്ദകുമാർ, സെക്രട്ടേറിയറ്റ് അംഗങ്ങളുമായ എസ്. ഷിഹാബുദ്ദീൻ, എച്ച്. അബ്ദുൾ സലീം, എസ്. മനോജ്, എം. പത്മനാഭൻ, കെ. രൂപേഷ്, കെ.കെ. കൃഷ്ണദാസ്, സി.ജി. ഹരിഹരൻ, സി.കെ. ഭവദാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.