പല്ലശ്ശന: ചോർന്നൊല്ലിക്കുന്ന വീട്ടിൽനിന്ന് സിവില്‍ സർവിസ് സ്വപ്നം കണ്ട മധുബാലക്ക് പിന്തുണയുമായി ടര്‍ബോലക്സ് പെയിന്റ്സ്. പ്ലാസ്റ്റിക് ഷീറ്റിട്ട ജീർണിച്ച വീട്ടിൽനിന്ന് പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥിയെക്കുറിച്ച് ജൂൺ 22ലെ 'മാധ്യമം' വാർത്ത കണ്ടാണ് ടര്‍ബോലക്സ് പെയിന്റ്സ് കമ്പനി അധികൃതർ സഹായവുമായെത്തിയത്.
കൊടുവായൂർ ജി.എച്ച്.എസ് സ്കൂൾ വിദ്യാർഥി പല്ലാവൂർ എം.കെ തറയിൽ കെ. ദേവന്റെ മകളാണ് മധുബാല. പ്ലസ് ടു ഹ്യുമാനിറ്റീസിൽ 1172 മാർക്കാണ് ഇവർ നേടിയത്. വീട്ടിലെ പ്രയാസങ്ങൾ മറികടന്നാണ് മിന്നുംവിജയം.
മധുബാലയുടെ സിവില്‍ സർവിസ് സ്വപ്നം യാഥാർഥ്യമാകും വരെയുള്ള പഠന ചെലവുകള്‍ ഏറ്റെടുക്കുന്നതായി ടര്‍ബോലക്സ് പെയിന്റ്സ് മാനേജിങ് ഡയറക്ടര്‍ രഘു കുട്ടത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഈ വര്‍ഷം കമ്പനിയുടെ സ്കോളര്‍ഷിപ്പിനായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത് മധുബാലയാണെന്നും തുടര്‍ന്നും ഇത്തരത്തില്‍ സ്കോളര്‍ഷിപ്പുകള്‍ നല്‍കുമെന്നും രഘു കുട്ടത്ത് അറിയിച്ചു.
സ്കോളര്‍ഷിപ് ഓഫര്‍ ലെറ്ററും മൊമന്റോയും കൈമാറി. സീനിയര്‍ മാനേജര്‍ സൗമ്യ സുനിത്ത് കാഷ് അവാര്‍ഡ് നല്കി. ഫൈനാന്‍സ് മാനേജര്‍ കെ. വിപിന്‍, സെയില്‍സ് മാനേജര്‍ കെ.എ. അനൂപ് എന്നിവര്‍ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.