മ​ല​മ്പു​ഴ റി​ങ്​ റോ​ഡ് പാ​ലം പ്ര​വൃ​ത്തി മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മലമ്പുഴ റിങ് റോഡ് പാലം രണ്ടുവർഷത്തിനകം പൂർത്തീകരിക്കും -മന്ത്രി റിയാസ്

പാലക്കാട്: മലമ്പുഴ റിങ് റോഡ് പാലം പ്രവൃത്തി രണ്ടുവർഷത്തിനകം പൂർത്തീകരിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 42 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് പദ്ധതി യാഥാർഥ്യമാകുന്നത്. കിഫ്ബി ഫണ്ടിൽനിന്നുള്ള 37.76 കോടിയാണ് ഇതിനായി ചെലവഴിക്കുക.

പദ്ധതിയുടെ ഭാഗമായി മലമ്പുഴ പഞ്ചായത്തിലെ മലയാടിപ്പുഴക്ക് കുറുകെ തെക്കേ മലമ്പുഴയെയും എലിവാൽ കൊല്ലംകുന്ന് പ്രദേശങ്ങളെയും ബന്ധിപ്പിച്ച് പുതിയ പാലങ്ങൾ നിർമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലയിലെ 110 കിലോമീറ്റർ മലയോര ഹൈവേക്കുവേണ്ടി ഡി.പി.ആർ തയാറാക്കും. ഈ വർഷം അവസാനത്തോടെ പാലക്കാട് മലയോര ഹൈവേയുടെ പ്രവൃത്തി ആരംഭിക്കാനാകുമെന്നും സമയബന്ധിതമായി അത് പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എ. പ്രഭാകരൻ എം.എൽ.എ അധ്യക്ഷനായി. വി.കെ. ശ്രീകണ്ഠൻ എം.പി വിശിഷ്ടാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് ഡയറക്ടർ ഡാർലിൻ കാർമലീറ്റാ ഡിക്രൂസ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജോയ്, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലത മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് വാഴപ്പള്ളി, വാർഡ് അംഗം അഞ്ജു ജയൻ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Malampuzha ring road bridge will be completed within two years - Minister Riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.