പാലക്കാട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ണാടി കടലാക്കുറുശ്ശി പുത്തൻപുര വീട്ടിൽ താമസിക്കുന്ന കൃഷ്ണപ്രസാദിനെ (45) കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചു. ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടികൾ സ്വീകരിച്ചത്. പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ടി. ഷിജു എബ്രഹാം അറസ്റ്റ് ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു.
2023ൽ ജില്ലയിൽ പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ണാടി പറക്കുന്നത്തുണ്ടായ നരഹത്യാ ശ്രമ കേസിലും തുടർന്ന് രണ്ട് ക്രിമിനൽ കേസുകളിലും പ്രതിയായതിനെ തുടർന്നാണ് കാപ്പ-മൂന്ന് പ്രകാരമുള്ള നടപടികൾ സ്വീകരിച്ചത്. നിവവധി തവണ ക്രിമിനൽ കേസുകളിൽ പ്രതിയായി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് 2014ലും കാപ്പ പ്രകാരം ജയിൽവാസമനുഭവിച്ചിട്ടുണ്ട്. ജില്ലയിലെ പാലക്കാട് ടൗൺ സൗത്ത്, കസബ പൊലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
മണ്ണാര്‍ക്കാട്: ക്രിസ്മസ്-പുതുവത്സര ഭാഗമായി മണ്ണാര്‍ക്കാട് എക്സൈസ് സര്‍ക്കിളിന്റെ കീഴില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ 50 കേസുകളെടുത്തു. 30 പേർ അറസ്റ്റിലായി. ഡിസംബര്‍ മൂന്നുമുതല്‍ ജനുവരി മൂന്നുവരെയാണ് പ്രത്യേക പരിശോധന നടത്തിയത്. 131 റെയ്ഡുകൾ നടത്തി. 63 ലിറ്റര്‍ ചാരായം, 43 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 26 ലിറ്റര്‍ അരിഷ്ടം, 3.2 ലിറ്റര്‍ അന്യസംസ്ഥാന മദ്യം, 3800 ലിറ്റര്‍ വാഷ്, 3.163 കിലോ കഞ്ചാവ്, 575 കഞ്ചാവ് ചെടികള്‍ എന്നിവ പിടികൂടി. മദ്യവും കഞ്ചാവും കടത്തിയ കേസില്‍ നാല് വാഹനങ്ങളും പിടിച്ചെടുത്തതായും മണ്ണാര്‍ക്കാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. സി.ഐ എസ്.ബി. ആദര്‍ശ്, ഇന്‍സ്പെക്ടര്‍മാരായ എസ്. ബാലഗോപാല്‍, സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.