തച്ചമ്പാറ: എസ്.ബി.ഐയുടെ എ.ടി.എം മെഷീന് തീവെച്ചു. തച്ചമ്പാറ ടൗണിലെ എസ്.ബി.ഐ ബാങ്കിന് സമീപത്തുള്ള എ.ടി.എം കൗണ്ടറിലാണ് വെള്ളിയാഴ്ച പുലർച്ചെ നാലോടെ എ.ടി.എം മെഷീൻ കത്തിക്കാൻ ശ്രമം നടന്നത്.
എ.ടി.എം കൗണ്ടറിലെത്തിയയാള്‍ വേസ്റ്റ് ബിന്നില്‍ നിന്നും പേപ്പര്‍ എടുത്ത് കൈവശമുള്ള സിഗരറ്റ് ലാമ്പ് ഉപയോഗിച്ച് കത്തിക്കുകയും കത്തിയ കടലാസ് മെഷീനിലിടുന്നതായും സി.സി.ടി.വി കാമറ ദൃശ്യങ്ങളിലുണ്ട്. എ.ടി.എം മെഷീന്‍റെ കീപ്പാഡ് കത്തിനശിച്ചു. പാഡിന്‍റെ പ്ലാസ്റ്റിക് കവർ കത്തിയാണ് കീപാഡ് നശിച്ചത്. പണം മോഷ്ടിക്കാനുള്ള ശ്രമമൊന്നും നടന്നിട്ടില്ലെന്ന് ബ്രാഞ്ച് മാനേജര്‍ ടി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
തീയിട്ട ശേഷം ഇയാൾ ഇറങ്ങിപോകുന്നതായും ദൃശ്യങ്ങളിലുണ്ട്. മദ്യ ലഹരിയിലോ മാനസിക അസ്വസ്ഥതയോ ഉള്ള വ്യക്തിയാവാം തീവെപ്പിന്ന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. എ.ടി.എം കൗണ്ടർ വിദഗ്ധ പരിശോധനക്കായി അടച്ചിട്ടു.
മെഷീനിനുള്ളിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചാലെ വ്യക്തമാകൂ. വിരലടയാളമുൾപ്പെടെ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കും. ബ്രാഞ്ച് മാനേജറുടെ പരാതി പ്രകാരം കല്ലടിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.