മായാപുരത്ത് കണ്ട കാൽപാടുകൾ

പു​ലി ഭീ​തി​യി​ൽ മാ​യാ​പു​രം

അകത്തേത്തറ: ധോണി മായാപുരം ക്വാറി റോഡിൽ പുലി ഇറങ്ങി. ചൊവ്വാഴ്ച രാത്രി 11.30ന് ഇതുവഴി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത പ്രദേശവാസി രഞ്ജിത്താണ് പുലിയെ റോഡിൽ കണ്ടത്.തലനാരിഴക്ക് ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടെങ്കിലും പുലിയെ കണ്ടഭീതിയിൽനിന്ന് യുവാവും പരിസരവാസികളും മുക്തരായിട്ടില്ല.

ഒരാഴ്ച മുമ്പും ഇതേ ഭാഗത്ത് പുലിയെ കണ്ടവരുണ്ട്. കാട്ടാനക്കൂട്ടം കൂടെക്കൂടെ ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നതിന് പിറകെ പുലിയുടെ വരവ് കൂടിയായതോടെ ജനങ്ങൾ വന്യമൃഗശല്യത്താൽ പൊറുതിമുട്ടിയ അവസ്ഥയിലാണ്. വനപാലകർ സ്ഥലം സന്ദർശിച്ചു കാൽപാടുകൾ പരിശോധിച്ചു. വനമേഖലയോട് ചേർന്ന സ്ഥലമാണിത്.

Tags:    
News Summary - Mayapuram in fear of tigers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.