ഇ​റ​ച്ചി​മാ​ലി​ന്യ​വു​മാ​യി വാ​ഹ​നം പി​ടി​യി​ൽ

കൊ​ല്ല​ങ്കോ​ട്: ഇ​റ​ച്ചി​മാ​ലി​ന്യ​വു​മാ​യി വ​ന്ന വാ​ഹ​നം പി​ടി​കൂ​ടി. മാ​ലി​ന്യം ചു​ള്ളി​യാ​ർ പാ​ല​ത്തി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ത് മു​ത​ല​മ​ട പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ലൈ രാ​ജി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഉ​ട​ൻ പൊ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​യെ​ടു​ത്തു.

തി​രു​ന​ൽ​വേ​ലി ര​ജി​സ്ട്രേ​ഷ​നു​ള്ള ഗു​ഡ്സ് ഓ​ട്ടോ​യി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ഇ​റ​ച്ചി​യു​മാ​യി തൃ​ശൂ​രി​ലെ​ത്തി പ​ഴ​കി​യ ഇ​റ​ച്ചി​യു​മാ​യി ഇ​രി​കെ പോ​കു​മ്പോ​ഴാ​ണ് ഇ​വ പാ​ല​ത്തി​ന് സ​മീ​പം ഉ​പേ​ക്ഷി​ക്കു​ന്ന​ത് ക​ണ്ട​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി സു​ധ പ​റ​ഞ്ഞു.

മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം അ​ന്ത​ർ​സം​സ്ഥാ​ന റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ബേ​ബി സു​ധ പ​റ​ഞ്ഞു. വാ​ഹ​നം കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Tags:    
News Summary - Meat Waste vehicle under custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.