കുടിവെള്ളത്തിനും കൃഷിക്കും പ്രഥമ പരിഗണന –കെ. ബാബു
നെന്മാറ: വികസന പ്രവർത്തനങ്ങളിൽ പ്രഥമ പ്രാധാന്യം മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം സമ്പൂർണമായി പരിഹരിക്കാനാണ്. ഇതിനായുള്ള പദ്ധതികൾ ആവിഷ്കരിക്കും. കൃഷിക്കും കാർഷിക മേഖലക്കുമാണ് രണ്ടാമത്തെ പരിഗണന. മുതലമടയിലെ കാർഷിക കോളജ് യാഥാർഥ്യമാക്കുക എന്നത് പരിഗണനയർഹിക്കുന്നു. പിന്നീട് ജലസേചനത്തിനാണ് പ്രാധാന്യം നൽകുന്നത്. ഇതിനായുള്ള ശ്രമങ്ങൾ ഉണ്ടാവും. ടൂറിസത്തിന് അർഹമായ പരിഗണന നൽകും. നെല്ലിയാമ്പതിയിലെയും മീൻകരയിലെയും ടൂറിസം സാധ്യതകൾ വികസിപ്പിക്കും. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പരിഗണന നൽകും. ഇതിനാവശ്യമായ നടപടികൾ കൈക്കൊള്ളും. മണ്ഡലത്തിലെ നൂറുകണക്കിന് ചെറുപ്പക്കാർ നേരിടുന്ന പ്രശ്നമാണ് തൊഴിലില്ലായ്മ.
ഇതിനെ നേരിടാനായി ചെറുകിട വ്യവസായ യൂനിറ്റുകൾ സ്ഥാപിക്കുക എന്നത് സ്വപ്ന പദ്ധതിയാണ്. മണ്ഡലത്തിൽ ചെറുകിട വ്യവസായ വികസനത്തിനും തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കുന്നതിനും ഇത് സഹായകമാകും. വിവിധ മേഖലകളിൽ വികസനം നടപ്പാക്കി നെന്മാറ മണ്ഡലത്തിലെ സമഗ്ര വികസനത്തിന് തന്നാലാവും വിധത്തിലുള്ള പരിശ്രമം ഉണ്ടാകുമെന്ന് കെ. ബാബു എം.എൽ.എ പറഞ്ഞു.
ചിറ്റൂരിെൻറ ദാഹമകറ്റാൻ സമഗ്ര പദ്ധതി –കെ. കൃഷ്ണൻകുട്ടി
ചിറ്റൂർ: മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം ഒരു പരിധി വരെ പരിഹാരം കാണാനായെങ്കിലും കിഴക്കൻ മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്ന ആർ.ബി.സി കനാൽ പദ്ധതിയുടെ ഒന്നാം ഘട്ടം മാത്രമാണ് ആരംഭിക്കാനായത്. ആർ.ബി.സി കനാൽ വേലന്താവളം വരെ നീട്ടുന്ന പദ്ധതി ഈ ഭരണ കാലയളവിൽതന്നെ പൂർത്തിയാക്കും. ഇതോടെ വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളിലെ കാർഷിക, കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരമവും.
വിദ്യാഭ്യാസ മേഖലക്ക് കൂടുതൽ ഊന്നൽ നൽകുന്ന പദ്ധതികൾ നടപ്പാക്കും. സർക്കാർ സ്കൂളുകൾ ഹൈടെക് ആയെങ്കിലും എല്ലാ ക്ലാസ് മുറികളും ഹൈടെക് ആക്കുകയാണ് ലക്ഷ്യമിടുന്നത്. തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിന് പുതിയ പദ്ധതികൾ നടപ്പിലാക്കും. എല്ലാവർക്കും തൊഴിൽ എന്നതാണ് പ്രഖ്യാപിത ലക്ഷ്യം. തൊഴിൽ കേന്ദ്രത്തിലൂടെ കൂടുതൽ തൊഴിൽ സൃഷ്ടിക്കും. ഉന്നത വിദ്യാഭ്യാസത്തിന് പുതിയ സ്ഥാപനങ്ങൾ സൃഷ്ടിക്കും. കാർഷിക അനുബന്ധമായി കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും. വ്യവസായ മേഖലയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കും. മൾട്ടി സ്കിൽ സൊസൈറ്റി വഴി പരിശീലനം നൽകി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഗ്രാമീണ റോഡുകളുടെ നവീകരണം പൂർത്തിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.