പാലക്കാട്: കാലവർഷം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടും കാര്യമായി മഴ ലഭിക്കാതായതോടെ കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ മലമ്പുഴ ഡാം ബുധനാഴ്ച രാവിലെ തുറക്കും. പൊടിവിതയും ഞാറ്റടിയും തയാറാക്കിയ നെൽ കർഷകരാണ് മഴയെത്താതായതോടെ ദുരിതത്തിലായത്. ജലാശയങ്ങളിൽ നിന്നും കുഴൽകിണറിൽ നിന്നും വെള്ളം പമ്പ് ചെയ്ത് ചിലയിടങ്ങളിൽ കൃഷിയിറക്കിയെങ്കിലും ഭൂരിഭാഗം കർഷകരും ഇതിന് കഴിയാതെ വിഷമിക്കുകയാണ്.
ന്യൂനമർദത്തെ തുടർന്ന് മേയ് അവസാനത്തിൽ ശക്തമായ മഴ ലഭിച്ചെങ്കിലും പിന്നീട് ദുർബലമാവുകയായിരുന്നു. കോവിഡ് വ്യാപനത്തെതുടർന്ന് അന്തർസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിയതോടെ ഒന്നാം വിളക്ക് പൊടിവിത നടത്താനാണ് കൃഷിവകുപ്പ് കർഷകരോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, മേയ് മാസത്തിൽ ന്യൂനമർദത്തെത്തുടർന്ന് പെയ്ത ശക്തമായ മഴയിൽ വയലുകളിൽ ദിവസങ്ങളോളം വെള്ളം കെട്ടിനിന്നതോടെ വിത നശിച്ച കർഷകർ വീണ്ടും ഞാറ്റടി തയാറാക്കി കൃഷിയിറക്കാനുള്ള ശ്രമത്തിലാണ്.
ഞാറ്റടി തയാറാക്കിയ കർഷകർക്ക് പറിക്കാനും നടാനും വെള്ളം ആവശ്യമാണ്. കാലാവധി കഴിഞ്ഞ് പറിച്ച് നട്ടാൽ വിളശേഷിയെ ബാധിക്കും. കർഷകരുടെ അഭ്യർഥനയെ തുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിെൻറ തിരുമാനത്തിലാണ് ബുധനാഴ്ച ഡാമിെൻറ ഇടത്-വലത് കനാലുകൾ തുറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.