പാലക്കട്: വിവാഹ ആഘോഷത്തിനായി നീക്കിവെച്ച തുക മങ്കരയിലെ സമൂഹ അടുക്കളയിലേക്ക് നൽകി വധുവും കുടുംബവും. മങ്കര ഭരതകാട് കുറുവട്ടൂർ അംബിക-അശോകൻ ദമ്പതികളുടെ മകളുടെ വിവാഹത്തിെൻറ െചലവിനായി നീക്കിവെച്ച തുകയാണ് സമൂഹ അടുക്കളയിലേക്ക് കൈമാറിയത്.
ഞാറക്കോട്ടുകാവിൽ നടന്ന വിവാഹവേദിയിൽ വധു ആദിത്യ മങ്കര പഞ്ചായത്ത് പ്രസിഡൻറ് എം.എൻ. ഗോകുൽദാസിന് തുക കൈമാറി. വധുവിെൻറയും കുടുംബത്തിെൻറയും സുമനസ്സിനെ പഞ്ചായത്ത് പ്രസിഡൻറ് അഭിനന്ദിച്ചു. കർഷക സംഘം ഏരിയ പ്രസിഡൻറ് എം. നാരായണൻകുട്ടി, പഞ്ചായത്ത് അംഗം രമേശ് എന്നിവരും കൂടെയുണ്ടായിരുന്നു.
കെ.എസ്.യു പ്ലാസ്മ ദാനം നടത്തി
കെ.എസ്.യു 64ാം സ്ഥാപകദിനത്തിെൻറ ഭാഗമായി പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റി ഓൺലൈൻ ജന്മദിന സമ്മേളനവും പ്ലാസ്മ ദാനവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു ഉദ്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് പി.കെ. അനസ് അധ്യക്ഷത വഹിച്ചു.
ജില്ല ജനറൽ സെക്രട്ടറി ഷാഫി കാരക്കാട് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് ജമാൽ മാപ്പാട്ടുകര, മുനവ്വിർ ചുണ്ടമ്പറ്റ, അഡ്വ. അഖിൽ വാടാനാംകുറിശ്ശി, മൻസൂർ കൊപ്പം, അൽത്താഫ് തുടങ്ങിയവർ നേതൃത്വം നൽകി.
ആശ്വാസമായി 'സ്നേഹ സ്പർശം'
തച്ചമ്പാറ പഞ്ചായത്ത് ദുരിതാശ്വാസ നിധിയുമായി സുമനസ്സുകൾ നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഒ. നാരായണൻ കുട്ടി. 'സ്നേഹ സ്പർശം പേരിൽ സ്വരൂപിക്കുന്ന പണം അർഹരായവർക്ക് വിവിധ രൂപത്തിലുള്ള സഹായമായി വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. തച്ചമ്പാറ ഹയര്‍ സെക്കൻഡറി സ്കൂളിലെ സ്റ്റാഫ് 50,000 രൂപയും തച്ചമ്പാറ സർവിസ് സഹകരണ ബാങ്ക് 30,000 രൂപയും നൽകി.
പട്ടാമ്പി നഗരസഭ സമൂഹ അടുക്കളയിലേക്ക് വണ്ടിനിറയെ പച്ചക്കറി, പലചരക്ക് സാധനങ്ങൾ എത്തിച്ച് രണ്ടാം വാർഡിലെ 'നവയുഗം'വാട്സ്ആപ് കൂട്ടായ്മ. കൗൺസിലർ പി.കെ. മഹേഷിെൻറ നേതൃത്വത്തിൽ നവയുഗം പ്രതിനിധികൾ ശേഖരിച്ച സാധനങ്ങളാണ് ജനകീയ അടുക്കളയിലേക്ക് എത്തിച്ചത്.
നഗരസഭ ചെയർപേഴ്സൻ ലക്ഷ്മിക്കുട്ടി സാധനങ്ങൾ ഏറ്റുവാങ്ങി. വൈസ് ചെയർമാൻ ടി.പി. ഷാജി, സ്ഥിരം സമിതി അധ്യക്ഷരായ പി. വിജയകുമാർ, കെ.ടി. റുഖിയ, പി.കെ. കവിത, എ. ആനന്ദവല്ലി, കൗൺസിലർ റസ്ന, നഗരസഭ സെക്രട്ടറി നാസിം, നവയുഗം പ്രതിനിധികളായ രാജൻ, ബിജു, ജാഫർ എന്നിവർ സന്നിഹിതരായിരുന്നു.
ലോറി ഡ്രൈവർമാർക്ക് ഭക്ഷണപ്പൊതി നൽകി ഡി.വൈ.എഫ്.ഐ
സംസ്ഥാന പാതയിലൂടെ പോകുന്ന വാഹന ഡ്രൈവർമാർക്കും തെരുവോരത്ത് കഴിയുന്നവർക്കും ഭക്ഷണം എത്തിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ. പേരൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം. പത്തിരിപ്പാല കേന്ദ്രീകരിച്ചാണ് ഭക്ഷണ വിതരണം. കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ലോക്കൽ സെക്രട്ടറി പി.കെ. പ്രമോദ്, സക്കറിയ, എ.പി. ഉല്ലാസ്, പഞ്ചായത്തംഗം എ.എ. ശിഹാബ്, സി.ഐ. ആദം മോൻ, യു.പി. ശിവൻ, കെ.വി. ജിൻ ദാസ്, റിസ്വാൻ എന്നിവർ സംസാരിച്ചു.
കോവിഡ് ബാധിത കുടുംബങ്ങൾക്കും ലോക്ഡൗൺ മൂലം പ്രയാസപ്പെടുന്നവർക്കുമായി പാലക്കാട് നഗരസഭ 32ാം വാർഡ് കൗൺസിലർ എം. സുലൈമാെൻറ നേതൃത്വത്തിൽ ആഴ്ചതോറും ഭക്ഷ്യധാന്യ കിറ്റ് വീടുകളിലെത്തിക്കുന്ന സേവനവണ്ടി പദ്ധതിയുടെ രണ്ടാംഘട്ടം ചടനാംകുർശ്ശിയിൽനിന്ന് ആരംഭിച്ചു.
റിലീഫ് സെൽ ജില്ല കൺവീനർ പി. ലുഖ്മാൻ, വെൽഫെയർ പാർട്ടി യൂനിറ്റ് പ്രസിഡൻറ് അബ്ദുറഹ്മാൻ, ടീം വെൽഫെയർ വളൻറിയർമാരായ ബി. ഷെരീഫ്, റിയാസ്, ഫവാസ് എന്നിവർ നേതൃത്വം നൽകി. പോർട്ടബിൾ ഓക്സിജൻ സിലിണ്ടർ, മരുന്ന് വിതരണം, വീടുകൾ അണുമുക്തമാക്കൽ, വാക്സിനേഷൻ രജിസ്ട്രേഷൻ ഹെൽപ് ഡെസ്ക് തുടങ്ങി വിവിധ പ്രതിരോധ-സേവന പ്രവർത്തനങ്ങളും നടന്നുവരുന്നതായി എം. സുലൈമാൻ പറഞ്ഞു.
ആംബുലൻസ് വാങ്ങാനുള്ള ആശ്വാസ നിധിയിലേക്ക് ദമ്പതിമാർ 25,000 രൂപ സംഭാവനയായി നൽകി. പുലാപ്പറ്റ മുണ്ടൊള്ളി നീലത്ത്കളം ഗോവിന്ദൻ കുട്ടി-രമണി ദമ്പതികളാണ് വി.കെ. ശ്രീകണ്ഠൻ എം.പിയെ തുക ഏൽപ്പിച്ചത്. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആംബുലൻസ് വാങ്ങാൻ സഹായ നിധി സ്വരൂപിക്കുന്നത്.
പ്രതിസന്ധി തരണം ചെയ്യാൻ എല്ലാവരും ശരീരവും മനസ്സും അര്‍പ്പിച്ചു പ്രവര്‍ത്തിക്കേണ്ട സന്ദർഭമാണിതെന്ന് എം.പി പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി.എ. കമറുദീൻ അധ്യക്ഷത വഹിച്ചു. പുരുഷോത്തമൻ, ചിത്രൻ, ജനാർദനൻ, അഭിലാഷ്, വിപിൻ എന്നിവർ പങ്കെടുത്തു.
ഓക്സി ജീവപദ്ധതിക്ക് തുടക്കം
പട്ടാമ്പി ചേംബർ ഓഫ് കോമേഴ്സിെൻറ ഓക്സി ജീവ പദ്ധതിക്ക് തുടക്കം. മൂന്നുലക്ഷം രൂപ വരുന്ന 500 ഓക്സിജൻ ബ്ലൂസ്റ്റർ സിലണ്ടറുകൾ സൗജന്യമായി രോഗികൾക്ക് നൽകുന്നതാണ് പദ്ധതി. പട്ടാമ്പി നഗരസഭ അധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടിയിൽനിന്ന് നോഡൽ ഓഫിസർ ഡോ. ടി. സിദ്ദീഖ് ഏറ്റുവാങ്ങി. വിവിധ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്കും ഓക്സി ബ്ലൂസ്റ്റർ സിലണ്ടറുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.