പാലക്കാട്: നഗരസഭയുടെ അറവുശാലയിൽനിന്നുള്ള മലിനജലത്തിെൻറ ദുർഗന്ധം മൂലം പൊറുതിമുട്ടുകയാണ് സമീപവാസികൾ. പുതുപ്പള്ളിത്തെരുവിലാണ് അറുവശാല പ്രവർത്തിക്കുന്നത്.മാലിന്യം സംസ്കരിക്കാനുള്ള സംവിധാനം കേടുവന്നിട്ട് മാസങ്ങളായി. ഇവിടെ നിന്ന് ഒഴുകിവരുന്ന രക്തവും മറ്റ് അവശിഷ്ടങ്ങളും കലർന്ന മലിനജലം ഹിറാനഗറിലെ ജനവാസ മേഖലയിലേക്കാണ് എത്തുന്നത്. തുറന്ന സ്ഥലത്താണ് മലിനജലം കെട്ടിക്കിടക്കുന്നത്.
ദുർഗന്ധം മൂലം പ്രായമായവരും രോഗികളും ഉൾപ്പെടെയുള്ളവർ കടുത്ത പ്രയാസത്തിലാണ്. 500ഓളം കുടുംബങ്ങളാണ് ഇതിന് സമീപത്തുള്ളത്. മഴ പെയ്താൽ മലിനജലം ഒഴുകി സമീപത്തെ ജലസേചന കനാൽ വഴി കൂടുതൽ പ്രദേശങ്ങളിലേക്ക് എത്തുന്നത് പതിവാണ്. നിരവധി തവണ നഗരസഭയുടെ ശ്രദ്ധയിൽപെടുത്തിയിട്ടും പരിഹാരം കാണത്തതിനാൽ നാട്ടുകാർ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
പ്രശ്നം പരിഹരിക്കാൻ വാർഡ് കൗൺസിലർ എം. സുലൈമാെൻറ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്സന് പരാതി നൽകി. മാലിന്യ സംസ്കരണ ഫിൽട്ടർ സംവിധാനം ശരിയാക്കാൻ ബന്ധപ്പെട്ട വകുപ്പിന് നിർദേശം നൽകിയതായി ചെയർപേഴ്സൻ പ്രിയ അജയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.