പാലക്കാട്: പാർലമെന്റ് തെരഞ്ഞെടുപ്പിന് മുസ്ലിംലീഗ് സജ്ജമാണെന്നും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിലൂടെ ഇൻഡ്യ മുന്നണിയെ അധികാരത്തിലേറ്റാൻ ജില്ലയിലെ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ. കരീം പറഞ്ഞു. മുസ്ലിം ലീഗ് ജില്ല കമ്മിറ്റി ഭാരവാഹികളുടെയും മണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്റ് മരക്കാർ മാരായമംഗലം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. ടി.എ. സിദ്ദീഖ്, ട്രഷറർ പി.ഇ.എ. സലാം, സംസ്ഥാന പ്രവർത്തക സമിതിയംഗം എം.എം. ഹമീദ്, ജില്ല ലീഗ് ഭാരവാഹികളായ പി.ടി. മുഹമ്മദ്, പൊൻപാറ കോയക്കുട്ടി, ടി.എ. സലാം, സി.എ. സാജിത്, കെ.ഇ.എം. ഗനി, എം.എച്ച്. മുജീബ് റഹ്മാൻ, നിയോജക മണ്ഡലം നേതാക്കളായ അസീസ് ആലൂർ, ഇ. മുസ്തഫ, അഡ്വ. മുഹമ്മദലി മറ്റാംതടം, അബ്ദുറഹ്മാൻ ചളവറ, എൻ.കെ. ബഷീർ, സൈതലവി പൂളക്കാട്, സൈദ് മീരാൻ ബാബു, സലാം തറയിൽ, നിസാമുദ്ദീൻ പൊന്നങ്കോട്, സി.പി. സാദിഖ്, എ.കെ. ഹുസൈൻ, ഇഖ്ബാൽ പുതുനഗരം, ഉബൈദ് റഹ്മാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.