കല്ലടിക്കോട്: വാരിക്കുഴികൾ നിറഞ്ഞ് ജനത്തിന് ദുരിതയാത്ര. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ പൊന്നംകോട്ടിനും കാഞ്ഞിക്കുളത്തിനും ഇടയിൽ മൂന്നിലധികം സ്ഥലങ്ങളിലാണ് റോഡിൽ കുഴികൾ നിറഞ്ഞത്.
പൊന്നംകോട്, മാച്ചാംതോട്, കല്ലടിക്കോട്, കാഞ്ഞിക്കുളം എന്നീ പ്രദേശങ്ങളിൽ ടാറിങ് നടത്തിയ ഇടങ്ങളിൽ മെറ്റലും ടാറും ഇളകി ചെറുതും വലുതുമായ കുഴികൾ രൂപപ്പെട്ടു. ഇരു ചക്രവാഹനങ്ങളും വലിയ വാഹനങ്ങളും കുഴിയിലകപ്പെടുന്നതും ദുരിതം ഇരട്ടിച്ചു.പല തവണ നാട്ടുകാർ മെറ്റലിട്ട് മണ്ണ് നിറച്ച സ്ഥലങ്ങളുമുണ്ട്. പണി പൂർത്തിയാക്കാൻ സത്വര നടപടി ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.