പാലക്കാട്: ജില്ല ആശുപത്രി, കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി എന്നിവിടങ്ങളില്‍ ക്യൂവിലെ തിരക്കിനിടയില്‍ രോഗിയാണെന്ന വ്യാജേന നിന്ന് മാല കവരുന്ന സ്ത്രീയെ പിടികൂടി പൊലീസില്‍ ഏൽപ്പിച്ചു. ശനിയാഴ്ച സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നടന്ന മോഷണ ശ്രമത്തിനിടെ കോട്ടപ്പള്ളം തെക്കേദേശം നല്ലേപ്പിള്ളി സ്വദേശി സുമതിയെ (34) ആണ് ആശുപത്രിയിലെത്തിയവര്‍ പിടികൂടിയത്.
പറളി കിണാവല്ലൂര്‍ രമേശിന്റെ ഭാര്യ ഷീബയും മകൾ അനന്യയും ഒ.പി ടിക്കറ്റ് എടുക്കാൻ ക്യൂ നില്ക്കുന്ന സമയം മകളുടെ കഴുത്തില്‍ ധരിച്ച അരപ്പവന്റെ മാല കവരാന്‍ യുവതി ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സമീപത്തുണ്ടായിരുന്നവര്‍ ഇവരെ തടഞ്ഞുവെച്ചു. സ്ഥലത്തെത്തിയ ടൗണ്‍ സൗത്ത് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി ഇതിന് മുമ്പും സമാന രീതിയില്‍ കളവ് നടത്തിയതായി മൊഴി നല്‍കിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.