നെല്ലിയാമ്പതി (പാലക്കാട്): ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണം റോഡിൽ വാഹനത്തിരക്കും യാത്രക്കാരും കുറഞ്ഞതോടെ കാട്ടാനകൾ മലയോര റോഡ് കൈയടക്കി. ശല്യമില്ലാതെ വിഹരിക്കാൻ അവസരമായി ചെറുനെല്ലി ഭാഗത്ത് റോഡിൽ നിറഞ്ഞു നിൽക്കുന്ന കാട്ടാനക്കൂട്ടം ഇപ്പോൾ സ്ഥിരം കാഴ്ചയാണ്.
കഴിഞ്ഞ ദിവസം ചെറുനെല്ലി പതിനാലാം മൈലിനടുത്ത് ബൈക്കിൽ നെല്ലിയാമ്പതിക്ക് വരുകയായിരുന്ന സാക്ഷരത മിഷൻ കോഓഡിനേറ്റർ വിശ്വനാഥൻ പെട്ടെന്നാണ് കാട്ടാനക്കൂട്ടത്തിെൻറ മുന്നിൽപെട്ടത്. റോഡിൽ പല ഭാഗത്തും കാട്ടാനകളെ കണ്ടതോടെ ബൈക്ക് തിരിച്ച് രക്ഷപ്പെടുകയായിരുന്നു.
കാട്ടാനക്കൂട്ടം യാത്രക്കാരെ ഒന്നും ചെയ്യില്ലെങ്കിലും ഭയം മൂലം ചിന്നം വിളിക്കുകയും പാഞ്ഞടുക്കുകയും ചെയ്യാറുണ്ടെന്ന് വിശ്വനാഥൻ പറഞ്ഞു. കാട്ടുപന്നികളും കാട്ടുപോത്തും ഇപ്പോൾ റോഡിലിറങ്ങാറുണ്ട്. റോഡ് വിജനമാകുമ്പോൾ മനുഷ്യരുടെ ശല്യമുണ്ടാവില്ലെന്ന് കണ്ടാണ് ഇങ്ങനെ കാട്ടുമൃഗങ്ങൾ റോഡിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.