നെല്ലിയാമ്പതി (പാലക്കാട്): കഴിഞ്ഞ ദിവസം രണ്ട് യുവാക്കൾ കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായ സീതാർകുണ്ട് വ്യൂ പോയൻറിൽ പാടഗിരി പൊലീസിെൻറ നേതൃത്വത്തിൽ സന്ദർശകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.
അപകടകരമായ പ്രദേശങ്ങളിലേക്ക് സന്ദർശകരെ കടത്തിവിടുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ഇതിനായി അവിടെ സൂചനാ ബോർഡും ബാരിക്കേഡും സ്ഥാപിച്ചിട്ടുണ്ട്.
സന്ദർശകർക്ക് എത്താമെങ്കിലും നെല്ലിമരത്തിനടുത്തുള്ള അപകടകരമായ ഭാഗങ്ങളിലേക്ക് മാത്രമാണ് നിയന്ത്രണ മെന്ന് പാടഗിരി പൊലീസ് പറഞ്ഞു. അപകടങ്ങൾ തുടർക്കഥയാവുന്ന നെല്ലിയാമ്പതിയിൽ സന്ദർശകർക്ക് സുരക്ഷിതത്വം എന്നത് ഏറെക്കാലത്തെ ആവശ്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.