കൊല്ലങ്കോട്: യമഹ ഷോറൂമിൽനിന്ന് പുത്തൻ ബൈക്കുമായി യുവാവ് കടന്നു. ചിക്കണാമ്പാറയിലെ മില്ലേനിയം മോട്ടോഴ്സ് ഷോറൂമിൽ നിന്നാണ് 1.40 ലക്ഷം രൂപ വിലവരുന്ന യമഹ എഫ്.ഇസെഡ് ബൈക്കുമായി യുവാവ് കടന്നത്.
കഴിഞ്ഞദിവസം ഉച്ചക്ക് രണ്ടിനാണ് സംഭവം. ബൈക്ക് വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് ഷോറൂമിെൻറ മുന്നിൽ നിർത്തിയ ബൈക്ക് പെട്ടെന്ന് എടുത്ത് ഗോവിന്ദാപുരം ഭാഗത്തേക്ക് കടക്കുകയായിരുന്നു.
ആദർശ് എന്ന പേരിൽ കൊല്ലങ്കോട് സ്വദേശിയാണെന്ന് പരിചയപ്പെടുത്തിയ യുവാവിനെ കണ്ടെത്താൻ സി.സി.ടി.വി കാമറകളിൽ പരിശോധന നടത്തി അന്വേഷണം ഊർജിതമാക്കിയതായി കൊല്ലങ്കോട് പൊലീസ് പറഞ്ഞു. തമിഴ്നാട് വഴി മറ്റു സംസ്ഥാനങ്ങളിലേക്ക് കടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.