പാ​ല​ക്കാ​ട് താ​ലൂ​ക്ക് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ന​ട​ന്ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​ന്‍ തെ​ളി​വെ​ടു​പ്പ്

വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കിയില്ല; ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടിസ്

പാ​ല​ക്കാ​ട്: അ​പേ​ക്ഷ​യി​ല്‍ മ​റു​പ​ടി ന​ല്‍കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടി​സ് ന​ൽ​കാ​ൻ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ന്‍ നി​ർ​ദേ​ശം. പാ​ല​ക്കാ​ട് താ​ലൂ​ക്ക് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ന​ട​ന്ന ക​മീ​ഷ​ന്‍ തെ​ളി​വെ​ടു​പ്പി​ല്‍ 13 കേ​സു​ക​ള്‍ പ​രി​ഗ​ണി​ച്ചു. പ​ത്ത് എ​ണ്ണം തീ​ര്‍പ്പാ​ക്കി.

പാ​ല​ക്കാ​ട് ആ​ര്‍.​ഡി.​ഒ ഓ​ഫി​സി​ല്‍ 2018ല്‍ ​പി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്ന വ്യ​ക്തി ന​ല്‍കി​യ അ​പേ​ക്ഷ​യി​ല്‍ മ​റു​പ​ടി ന​ല്‍കാ​തെ ഫ​യ​ല്‍ കൈ​കാ​ര്യം ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ വി​വ​രാ​വ​കാ​ശം സെ​ക്ഷ​ന്‍ 20(1) പ്ര​കാ​രം ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് സം​സ്ഥാ​ന വി​വ​രാ​വാ​ശ ക​മീ​ഷ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഓ​ഫി​സ​ര്‍ക്കെ​തി​രെ പ്രാ​ഥ​മി​ക ന​ട​പ​ടി​യാ​യി കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടി​സ് ന​ല്‍കാ​നും ക​മീ​ഷ​ന്‍ ആ​സ്ഥാ​ന​ത്തേ​ക്ക് വി​ളി​പ്പി​ക്കാ​നും തീ​രു​മാ​ന​മാ​യി.

തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ന​ല്‍കി​യ ര​ണ്ട് അ​പേ​ക്ഷ​ക​ള്‍ക്ക് മ​റു​പ​ടി ന​ല്‍കാ​ത്ത​തി​നാ​ല്‍ ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളു​മാ​യി പ​ഞ്ചാ​യ​ത്ത് എ​സ്.​പി.​ഒ, പെ​ര്‍ഫോ​മ​ന്‍സ് ഓ​ഡി​റ്റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​ന്നി​വ​ര്‍ മാ​ര്‍ച്ച് 16ന് ​എ​റ​ണാ​കു​ള​ത്ത് ക​മീ​ഷ​ന്‍ മു​മ്പാ​കെ എ​ത്താ​ന്‍ നി​ർ​ദേ​ശം ന​ല്‍കി. പാ​ല​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫി​സി​ലെ പ്ര​മോ​ഷ​ന്‍, സ്ഥ​ലം മാ​റ്റം എ​ന്നി​വ സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യി​ല്ലാ​ത്ത മ​റു​പ​ടി ന​ല്‍കി​യ ഓ​ഫി​സ​ര്‍മാ​ർ ക​മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ളു​മാ​യി മേ​യ് മൂ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​സ്ഥാ​ന​ത്ത് എ​ത്താ​ന്‍ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

കൊ​ല്ല​ങ്കോ​ട് എ.​ഇ.​ഒ ഓ​ഫി​സി​ന് കീ​ഴി​ലെ സ്‌​കൂ​ളി​ല്‍ പ്ര​ധാ​നാ​ധ്യാ​പ​ക നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ന്‍ ഫ​യ​ലു​ക​ളും ഹാ​ജ​രാ​ക്കാ​ന്‍ നി​ർ​ദേ​ശി​ച്ചു. 2022 ന​വം​ബ​റി​ല്‍ ആ​ര്‍.​ഡി.​ഒ ഓ​ഫി​സി​ല്‍ തേ​ങ്കു​റി​ശി സ്വ​ദേ​ശി ന​ല്‍കി​യ അ​പേ​ക്ഷ​യി​ല്‍ ആ​ല​ത്തൂ​ര്‍ താ​ലൂ​ക്കി​ലെ തേ​ങ്കു​റി​ശി വി​ല്ലേ​ജി​ല്‍ 4.36 ഏ​ക്ക​ര്‍ സ്ഥ​ല​ത്തെ മാ​ന​വ വി​ക്ര​മ സാ​മൂ​തി​രി രാ​ജാ​വി​ന്റെ കു​ളം മ​റ്റൊ​രാ​ളു​ടെ പേ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി വ്യ​ക്ത​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​സ്തു​ത രേ​ഖ​ക​ള്‍ മാ​ര്‍ച്ച് 16ന് ​ഹാ​ജ​രാ​കാ​ന്‍ നി​ര്‍ദേ​ശി​ച്ചു. ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​ര്‍ ന​ല്‍കി​യ അ​പേ​ക്ഷ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ള്‍ മാ​ര്‍ച്ച് 15ന​കം ല​ഭ്യ​മാ​ക്കി കൈ​പ്പ​റ്റ് ര​സി​ത് ക​മീ​ഷ​ന് ല​ഭ്യ​മാ​ക്കാ​നും നി​ര്‍ദേ​ശി​ച്ചു.

അ​ട്ട​പ്പാ​ടി​യി​ലെ അ​ഗ​ളി ലാ​ൻഡ് ട്രൈ​ബ്യൂ​ണ​ലി​ലെ പ​ട്ട​യ പ​ക​ര്‍പ്പു​ക​ള്‍ അ​പേ​ക്ഷ​ക​ര്‍ക്ക് ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ അ​പേ​ക്ഷ​ക​ര്‍ക്ക് ഭൂ​മി കൈ​മാ​റ്റം ചെ​യ്യാ​നോ ക്ര​യ​വി​ക്ര​യം ചെ​യ്യാ​നോ സാ​ധ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​മ​ട​ങ്ങി​യ പ​രാ​തി ക​മീ​ഷ​ന് ല​ഭി​ച്ചു. ഇ​തി​ല്‍ മാ​ര്‍ച്ച് 16ന​കം ബാ​ക്ക് ഫ​യ​ല്‍ ക​ണ്ടെ​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ക്ക് സ​മ​യം അ​നു​വ​ദി​ച്ചു. വി​ദ്യാ​ഭ്യാ​സ-​റ​വ​ന്യൂ വ​കു​പ്പു​ക​ളി​ലെ ചി​ല ഫ​യ​ലു​ക​ള്‍ ഇ​നി​യും ക​ണ്ടെ​ത്തി ന​ല്‍കാ​ന്‍ ഉ​ണ്ട്. മാ​ര്‍ച്ച് 16ന​കം ഇ​വ ക​ണ്ടെ​ത്തി അ​പേ​ക്ഷ​ക​ര്‍ക്ക് ന​ല്‍കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഓ​ഫി​സ​ര്‍മാ​ര്‍ എ​ഴു​തി ന​ല്‍കി.

Tags:    
News Summary - No response to RTI request; Show cause notice to officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.