പാലക്കാട്: നെല്ലിയാമ്പതി കാണാനെത്തുന്നവർ വെള്ളത്തിൽ വീണ് അപകടത്തിൽ മരണമടയുന്ന സംഭവങ്ങൾ വർധിക്കുന്നത് സന്ദർശകരിൽ ഭീതി പടർത്തുകയാണ്. കഴിഞ്ഞ ദിവസം നെല്ലിയാമ്പതി കാണാനെത്തിയ വിദ്യാർഥികളിലൊരാൾ ചെറുനെല്ലിയിലെ എസ്റ്റേറ്റിനകത്തെ പാറയിടുക്കിലെ ജലാശയത്തിൽ കാൽ തെറ്റി വീണ് മരിച്ചിരുന്നു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം അവഗണിക്കപ്പെടുകയാണെന്ന് നാട്ടുകാർ പറയുന്നു. ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ മുൻകരുതലുകൾ സ്വീകരിക്കാൻ ഉത്തരവാദപ്പെട്ടവർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്. അപകടമേഖലകളിൽ സന്ദർശകർക്ക് നിരീക്ഷണം ഏർപ്പെടുത്താനുള്ള സംവിധാനം നടപ്പായിട്ടില്ല.
മൊബൈൽ ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളിൽ സ്വീകരിക്കേണ്ട കാര്യങ്ങളെ കുറിച്ച് സന്ദർശകർക്ക്ബോധവത്കരണവും ലഭിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.