പറമ്പിക്കുളം: തേക്കടി മേഖലയിലെ വാഹനങ്ങൾക്ക് തമിഴ്നാട് പെർമിറ്റ് നൽകാത്തത് പ്രതിഷേധങ്ങൾക്ക് കാരണമായി. തേക്കടി, അല്ലിമുപ്പൻ, ഒറവൻപാടി, മുപ്പത് ഏക്കർ, കച്ചിതോട് എന്നീ കോളനികളിലെ 400ൽ അധികം ആദിവാസി കുടുംബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടണമെങ്കിൽ ജീപ്പാണ് ഏക ആശ്രയം.
കോവിഡ് ആരംഭിച്ചശേഷം തമിഴ്നാട് ഇന്ദിരാഗാന്ധി കടുവ സങ്കേതത്തിലെ വനംവകുപ്പ് അധികൃതർ തേക്കടിയിലെ വാഹനങ്ങൾക്ക് പെർമിറ്റ് പുതുക്കി നൽകാത്തതിനാൽ അത്യാവശ്യ കാര്യങ്ങൾക്കുപോലും പുറത്തിറങ്ങാൻ സാധിക്കാറില്ല.
സേത്തുമട തമിഴ്നാട് വനംവകുപ്പ് ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ കടക്കുവാൻ അനുവാദമില്ലാത്തതിനാൽ ആദിവാസികൾ കാൽനടയായി മൂന്ന് കിലോമീറ്റർ വീണ്ടും നടന്ന് സേത്തുമട ജങ്ഷനിലെത്തി സ്വകാര്യ വാഹനങ്ങൾ പിടിച്ച് മുതലമട പഞ്ചായത്തിലും മറ്റും പോകേണ്ട അവസ്ഥയാണുള്ളത്.
തമിഴ്നാട് വനംവകുപ്പ് അനുവാദം നൽകാത്തതിനെതിരെ പാലക്കാട്-കോയമ്പത്തൂർ ജില്ല കലക്ടർ തല ചർച്ചകൾ നടത്തി പരിഹാരം കണ്ടെത്തണമെന്നാണ് ആദിവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.