ഒറ്റപ്പാലം: വാണിയംകുളം കന്നുകാലിച്ചന്തയിൽനിന്ന് വിരണ്ടോടിയ എരുമ മൂന്ന് മണിക്കൂറോളം പരിഭ്രാന്തി പരത്തി. ആഴ്ചച്ചന്തയുടെ ദിവസമായ വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. പരാക്രമംപിടിച്ച ഓട്ടത്തിനിടെ കണ്ണിൽ കണ്ടവയെല്ലാം തകർത്തു. സമീപത്തെ വീടിനും കാറിനും ബൈക്കിനും കേടുപാട് സംഭവിച്ചു.
കോതയൂർ ഭാഗത്തേക്ക് നീങ്ങിയ എരുമയെ 11ഓടെയാണ് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് പിടിച്ചുകെട്ടിയത്. വിവരമറിഞ്ഞ് ഒറ്റപ്പാലം തഹസിൽദാറും പൊലീസും സ്ഥലത്തെത്തിയിരുന്നു.
ആദ്യം ഷൊർണൂരിൽനിന്ന് വന്ന് മടങ്ങിയ അഗ്നിരക്ഷാ സേന വീണ്ടുമെത്തിയാണ് പിടിച്ചുകെട്ടിയത്.
ഷൊർണൂർ യൂനിറ്റ് സ്റ്റേഷൻ ഓഫിസർ സുൽഫീസ് ഇബ്രാഹിം, ഫയർ ഓഫിസർമാരായ എം.എസ്. ജയൻ, എസ്. ബിജുമോൻ, മുകുന്ദൻ, രാംദാസ്, അനിൽകുമാർ എന്നിവരടങ്ങിയ സംഘത്തിന്റെയും നാട്ടുകാരുടെയും മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ എരുമയെ നിയന്ത്രണവിധേയമാക്കിയതോടെയാണ് പ്രദേശവാസികളുടെ ആശങ്കനീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.