ചി​ന​ക്ക​ത്തൂ​ർ പൂ​രം: നിരീക്ഷണത്തിന് ഡ്രോ​ൺ ഏ​ർ​പ്പെ​ടു​ത്തും

ഒ​റ്റ​പ്പാ​ലം: ചി​ന​ക്ക​ത്തൂ​ർ പൂ​ര​ത്തി​ന് സു​ര​ക്ഷാ​ക്ര​മീ​ക​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡ്രോ​ൺ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​നും കാ​വ് മൈ​താ​നി​യി​ൽ 22 മു​ത​ൽ പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന്റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നും സ​ബ് ക​ല​ക്ട​ർ ഡോ. ​മി​ഥു​ൻ പ്രേം​രാ​ജ് വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ തീ​രു​മാ​ന​ം. പൂ​ര​ത്തി​ന്റെ മു​ന്നോ​ടി​യാ​യി വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി, ഏ​ഴ് ദേ​ശം പൂ​ര​ക്ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

അ​ധി​ക പൊ​ലീ​സ് സേ​ന​യെ നി​യോ​ഗി​ക്കു​ന്ന​തി​ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്കും ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​ന​ത്തി​നാ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്കും ക​ത്ത് ന​ൽ​കും. കു​ടി​വെ​ള്ള​ത്തി​ന് കാ​വു​പ​റ​മ്പി​ൽ പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ സ​ബ് ക​ല​ക്ട​ർ ജ​ല അ​തോ​റി​റ്റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഞാ​യ​റാ​ഴ്‌​ച​ക്ക​കം ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത സ്‌​പെ​ഷ​ൽ പൂ​രാ​ഘോ​ഷ ക​മ്മി​റ്റി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

ഹ​രി​ത പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്ക​ണം. വ​ള​ന്റി​യ​ർ​മാ​രെ നി​ശ്ച​യി​ക്ക​ണം. പൂ​ര​പ്പ​റ​മ്പ് ശു​ചി​യാ​ക്കാ​നാ​യി ക​ഴി​ഞ്ഞ​വ​ർ​ഷം ര​ണ്ടു​ല​ക്ഷം രൂ​പ ന​ഗ​ര​സ​ഭ ചെ​ല​വി​ട്ട​ത് ഓ​ഡി​റ്റ് ഒ​ബ്ജ​ക്ഷ​ൻ നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ക​മ്മി​റ്റി​ക്കാ​ർ ചെ​ല​വ് വ​ഹി​ക്ക​ണ​മെ​ന്ന് സ​ബ് ക​ല​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

കു​തി​ര​ക്കോ​ല​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​ന് ത​ട​സ്സ​മാ​യി നി​ൽ​ക്കു​ന്ന വൈ​ദ്യു​തി ലൈ​നു​ക​ളും സ്വ​കാ​ര്യ ചാ​ന​ലു​കാ​രു​ടെ കേ​ബി​ളു​ക​ളും സം​ബ​ന്ധി​ച്ച വി​വ​രം അ​ടു​ത്ത​ദി​വ​സം സ​മ​ർ​പ്പി​ക്ക​ണം. പൂ​രം ദി​വ​സം ഉ​ച്ച​ക്ക് ഒ​ന്നു​മു​ത​ൽ ല​ക്കി​ടി കൂ​ട്ടു​പാ​ത മു​ത​ൽ ഒ​റ്റ​പ്പാ​ലം വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. ഡി.​ജെ, നാ​സി​ക് ഡോ​ൾ തു​ട​ങ്ങി​യ അ​മി​ത ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. ആ​ന​പ്പൂ​രം, തേ​ര്, ത​ട്ടി​ന്മേ​ൽ കൂ​ത്ത്, സ്‌​പെ​ഷ​ൽ പൂ​രാ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി​യ​വ സ​മ​യം കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം.

മ​ദ​പ്പാ​ടു​ള്ള ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്ക​രു​ത്. ടൂ​റി​സം വ​കു​പ്പി​ന്റെ പ​ട്ടി​ക​യി​ലു​ള്ള ചി​ന​ക്ക​ത്തൂ​ർ പൂ​ര​ത്തി​ന് ഏ​ഴ് വ​ർ​ഷ​മാ​യി ഫ​ണ്ട് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു. അ​സി. ക​ല​ക്ട​ർ ആ​ൽ​ഫ്രെ​ഡ്, ത​ഹ​സി​ൽ​ദാ​ർ ആ​ന്റോ ജേ​ക്ക​ബ്, ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ജാ​ന​കി ദേ​വി, കെ.​എ​സ്.​ഇ.​ബി, പി.​ഡ​ബ്യൂ.​ഡി, ഫ​യ​ർ​ഫോ​ഴ്‌​സ്, ആ​രോ​ഗ്യ​വി​ഭാ​ഗം, വ​നം​വ​കു​പ്പ്, ജ​ല അ​തോ​റി​റ്റി, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ​ന്നി​വ​യു​ടെ മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - Chinakkathurpuram: Drone will be arranged for surveillance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.