ഒ​റ്റ​പ്പാ​ല​ത്തെ കി​ഴ​ക്കേ തോ​ട്ടു​പാ​ലം

ഒ​റ്റ​പ്പാ​ലം കി​ഴ​ക്കേ തോ​ട്ടു​പാ​ല​ത്തി​ന് ശാ​പ​മോ​ക്ഷം

ഒ​റ്റ​പ്പാ​ലം: കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ജീ​ർ​ണി​ച്ച കി​ഴ​ക്കേ തോ​ട്ടു​പാ​ല​ത്തി​ന് കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ശാ​പ​മോ​ക്ഷ​മാ​കു​ന്നു. പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി പാ​ത​യി​ൽ കു​പ്പി​ക്ക​ഴു​ത്ത് പ​രു​വ​ത്തി​ൽ തു​ട​രു​ന്ന പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി നി​ർ​മി​ക്കു​ന്ന പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്‌​ഘാ​ട​നം വ്യാ​ഴാ​ഴ്ച മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ക്കും.

രാ​വി​ലെ 11ന് ​ന​ഗ​ര​സ​ഭ ഹാ​ളി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ഓ​ൺ​ലൈ​നാ​യാ​ണ് ഉ​ദ്‌​ഘാ​ട​നം. അ​ഡ്വ. കെ. ​പ്രേം​കു​മാ​ർ എം.​എ​ൽ.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

കാ​ല​പ്പ​ഴ​ക്കം കാ​ര​ണം ബ​ല​ക്കു​റ​വ് പ്ര​ക​ട​മാ​ക്കു​ന്ന പാ​ലം മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് പ​തി​റ്റാ​ണ്ടി​ന്‍റെ പ​ഴ​ക്ക​മു​ണ്ട്. ര​ണ്ട് പ​തി​റ്റാ​ണ്ട് മു​മ്പ് നി​ർ​മാ​ണം ആ​രം​ഭി​ച്ച സ​മ​യ​ത്ത് പാ​ല​ക്കാ​ട് -കു​ള​പ്പു​ള്ളി പാ​ത​യി​ലു​ള്ള തോ​ട്ടു​പാ​ല​ങ്ങ​ളെ അ​തേ​പ​ടി നി​ല​നി​ർ​ത്തി​യാ​ണ് റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ലോ​ക ബാ​ങ്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ക്കു​ന്ന റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ പാ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടി​ല്ലെ​ന്ന​താ​ണ് കാ​ര​ണ​മാ​യി പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തോ​ടെ വീ​തി​കൂ​ടി​യ പാ​ത​യി​ൽ കു​പ്പി​ക്ക​ഴു​ത്താ​യി ക​ണ്ണി​യം​പു​റം, കി​ഴ​ക്കേ തോ​ട്ടു​പാ​ല​ങ്ങ​ൾ മാ​റി.

ഒ​ടു​വി​ൽ ഇ​രു​പാ​ല​ങ്ങ​ളു​ടെ​യും നി​ർ​മാ​ണം ഒ​രു​മി​ച്ച് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് മാ​റ്റി.

ക​ണ്ണി​യം​പു​റ​ത്ത് 4.3 കോ​ടി രൂ​പ ചെ​ല​വി​ട്ട് പൂ​ർ​ത്തി​യാ​ക്കി​യ സ​മാ​ന്ത​ര പാ​ല​ത്തി​ന്‍റെ ഉ​ദ്‌​ഘാ​ട​നം 2021 ഫെ​ബ്രു​വ​രി ആ​റി​ന് ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ, ആ​റ് പ​തി​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള കി​ഴ​ക്കേ തോ​ട്ടു​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. 2021ലെ ​എ​സ്റ്റി​മേ​റ്റ് അ​നു​സ​രി​ച്ച് 4.18 കോ​ടി രൂ​പ​യാ​യി​രു​ന്നു ചെ​ല​വ് ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. പു​തി​യ അ​ലൈ​ൻ​മെൻറ് അ​നു​സ​രി​ച്ചാ​ണ് സ​മാ​ന്ത​ര പാ​ലം നി​ർ​മി​ക്കു​ന്ന​ത്.

ഇ​തി​ന് നി​ല​വി​ൽ 5.8 കോ​ടി രൂ​പ​യാ​ണ് എ​സ്റ്റി​മേ​റ്റ്. കാ​ല​പ്പ​ഴ​ക്കം ബാ​ധി​ച്ച കി​ഴ​ക്കേ തോ​ട്ടു​പാ​ല​ത്തി​ന് താ​ങ്ങാ​വു​ന്ന​തി​ലേ​റെ വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി പോ​കു​ന്ന​ത്. ഒ​രേ​സ​മ​യം, ര​ണ്ട് വാ​ഹ​ങ്ങ​ൾ​ക്ക് ഒ​രു​മി​ച്ച് പോ​കാ​ൻ ക​ഴി​യാ​ത്ത​ത്ര​യും വീ​തി​ക്കു​റ​വ് പാ​ല​ത്തി​നു​ണ്ട്. ഇ​താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്ന​ത്. 1961ൽ ​തു​റ​ന്ന പാ​ല​മാ​ണി​ത്. 

Tags:    
News Summary - east thottupalam-new bridge constructed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.