ഒറ്റപ്പാലം: വിദ്യാലയങ്ങൾ തുറന്നതോടെ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ആരംഭിച്ചു. മോട്ടോർ വാഹന വകുപ്പ് കർശന നിർദേശങ്ങൾ നൽകിയിട്ടും വാഹനങ്ങളിൽ പലതും പരിശോധനക്ക് ഹാജരാകുന്നില്ല. ഒറ്റപ്പാലം സബ് ആർ.ടി.ഒ ഓഫിസിന് കീഴിൽ 540 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടെന്നിരിക്കെ 40 വാഹനങ്ങളാണ് ഫിറ്റ്നസ് പരിശോധനക്ക് ഇതുവരെ ഹാജരാക്കിയത്.
സർക്കാർ സമയം നീട്ടിനൽകിയിട്ടുണ്ടെങ്കിലും ദീർഘകാലം പ്രവർത്തനമില്ലാതെ നിർത്തിയിട്ട സാഹചര്യത്തിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. ഇതിെൻറ അടിസ്ഥാനത്തിൽ പ്രത്യേക പരിശോധനക്കുള്ള ക്രമീകരണമെന്ന നിലയിൽ ഒറ്റപ്പാലം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അനുമോദ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ മണികണ്ഠൻ, ബെറിൽ എന്നിവരടങ്ങിയ സംഘത്തെ നിയോഗിച്ചതായി ഒറ്റപ്പാലം ജോ. ആർ.ടി.ഒ യു. മുജീബ് അറിയിച്ചു. നിയമങ്ങൾ പാലിക്കാതെ അനധികൃതമായി സർവിസ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപങ്ങളിലെ വാഹനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് അതിെൻറ വിഡിയോ, അല്ലെങ്കിൽ ഫോട്ടോ ജോ. ആർ.ടി.ഒ യുടെ മൊബൈൽ നമ്പർ മുഖേന അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു. ഫോൺ: 8547639051.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.