ഒറ്റപ്പാലം: നഗരസഭയുടെ 2023 - 24 വാർഷിക പദ്ധതി ഭേദഗതി ചെയ്യുന്നതിന്റെ ഭാഗമായി 56.14 ലക്ഷം രൂപയുടെ ആറ് പദ്ധതികൾ ഉപേക്ഷിക്കാൻ കൗൺസിൽ യോഗം അംഗീകാരം നൽകി. 1.43 കോടിയുടെ 17 പുതിയ പദ്ധതികളാണ് കൗൺസിലിന് മുമ്പാകെ സമർപ്പിച്ചിട്ടുള്ളത്.
മൊബൈൽ എഫ്.എസ്.ടി.പി യുനിറ്റ് വാങ്ങുന്നതിന് നീക്കിവെച്ച 42.77 ലക്ഷം, മുണ്ടഞാറ, അപ്പേപുറം റോഡിന്റെ അഴുക്ക് ചാൽ നിർമാണത്തിനുള്ള 2.5 ലക്ഷം, എസ്.സി, എസ്.ടി വയോധികർക്കുള്ള കട്ടിലിന് 2.17 ലക്ഷം, സോമേശ്വരം ആനക്കുളം ബൈലൈൻ റോഡ് നിർമാണത്തിന് 5.25 ലക്ഷം എന്നിവ ഉപേക്ഷിച്ച പദ്ധതികളിൽ ഉൾപ്പെടും. പല്ലാർമംഗലം വെൽനെസ് സെൻറർ നിർമാണം 60 ലക്ഷം, ജനറേറ്റർ 10 ലക്ഷം, ഇലക്ട്രിക് ലൈൻ എക്സ്റ്റൻഷൻ (ജനറൽ) 10 ലക്ഷം, മൈക്രോ കുടിവെള്ള പദ്ധതി 5 ലക്ഷം, നഗരസഭ പാർക്ക് മതിൽ നിർമാണം (രണ്ടാം ഘട്ടം) 3 ലക്ഷം, എസ്.ടി.പി പദ്ധതിക്ക് ഡി.പി.ആർ തയ്യാറാക്കുന്നതിന് സ്ഥാപനത്തിന് നൽകുന്നതിന് 18.57 ലക്ഷം, ബസ് സ്റ്റാൻഡിൽ ശുചിമുറി ഏർപ്പെടുത്തുന്നതിന് 3.15 ലക്ഷം ഉൾപ്പടെ 17 പുതിയ പദ്ധതികൾക്കാണ് കൗൺസിൽ യോഗം അംഗീകാരം നൽകിയത്. 11 പദ്ധതികളാണ് ഭേദഗതി ചെയ്തത്. നഗരസഭാധ്യക്ഷ കെ. ജാനകിദേവി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.