നെല്ല് സംഭരണം ഈമാസം തന്നെ

പാലക്കാട്: ജില്ലയിൽ കൊയ്ത്തു സജീവമായതോടെ ഒക്ടോബർ ഒന്നിന് മുമ്പ്​ സംഭരണം തുടങ്ങുമെന്ന് സപ്ലൈകോ പാഡി വിഭാഗം പറഞ്ഞു. കേന്ദ്രസർക്കാറി​െൻറ കാർഷിക കലണ്ടർ പ്രകാരം ഒക്ടോബർ ഒന്നുമുതലാണ് രാജ്യത്ത് വിളവെടുപ്പ് തുടങ്ങുന്നത്. എന്നാൽ, ജില്ലയിൽ കൊയ്ത്ത് ആരംഭിച്ചതിനാൽ കേന്ദ്രസർക്കാർ അനുമതിയോടെ സെപ്റ്റംബർ അവസാനവാരം നെല്ല് സംഭരണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ മില്ലുടമകൾ സപ്ലൈകോയുമായി ഇതുവരെ കരാറിൽ എത്തിയിട്ടില്ല. ആവശ്യം അംഗീകരിച്ചാൽ മാത്രമെ സപ്ലൈകോവിനുവേണ്ടി നെല്ല് സംഭരിച്ചാൽ മതിയെന്നാണ് മില്ലുടമകളുടെ നിലപാട്. ഇവരുമായി സെപ്​റ്റംബർ 16ന് തിരുവനന്തപുരത്ത് വകുപ്പ് മന്ത്രി നടത്തുന്ന ചർച്ചയിൽ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. സംഭരണത്തിലെ കയറ്റുകൂലി പ്രശ്നത്തിൽ അധികബാധ്യത ഏറ്റെടുക്കില്ലെന്ന നിലപാടിലാണ്​ സപ്ലൈകോ. ഇതോടെ ഈ സീസണിലും കർഷകരും കയറ്റിറക്ക് തൊഴിലാളികളും തമ്മിലുള്ള കൂലിത്തർക്കം പാടശേഖരങ്ങളിൽ ഉറപ്പായി.

നൂറുകിലോഗ്രാം നെല്ല് ലോറിയിൽ കയറ്റുന്നതിന് കൈകാര്യച്ചെലവിനത്തിൽ കർഷകർക്ക് സംഭരണമില്ലുകൾവഴി സപ്ലൈകോ നൽകുന്നത് 12 രൂപയാണ്. എന്നാൽ 50 കിലോഗ്രാമുള്ള ഒരുചാക്ക് നെല്ല് ലോറികളിൽ കയറ്റാൻ തൊഴിലാളികൾ കഴിഞ്ഞ രണ്ടാംവിള സീസണിൽ ഈടാക്കിയത് 23 രൂപവരെയാണ്. ഇതോടെ രണ്ടുചാക്ക് നെല്ല് ലോറിയിൽ കയറ്റുന്നതിന് 46 രൂപ ചെലവുവരും. ഒരു ക്വിൻറൽ നെല്ലിന് കൈകാര്യച്ചെലവിനത്തിൽ സപ്ലൈകോ മില്ലുകൾ മുഖേന നൽകുന്ന 12 രൂപ കുറച്ചാൽ കർഷകർക്കുണ്ടാവുന്ന നഷ്​ടം 34 രൂപയാണ്.

അതിനാൽ നെല്ലി​െൻറ കയറ്റുകൂലിയടക്കമുള്ള കൈകാര്യച്ചെലവ് പൂർണമായി വഹിക്കാൻ സംഭരണ ഏജൻസിയായ സപ്ലൈകോ തയാറാവണമെന്നാണ് കർഷകരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞ രണ്ടാംവിള നെല്ലുസംഭരണകാലത്ത് പാടശേഖരങ്ങളിൽ കർഷകർ പ്രതിഷേധിച്ചിരുന്നു. ഇതോടെ മന്ത്രിതലത്തിൽ ചർച്ചനടത്തി ഒരുചാക്ക് നെല്ല് ലോറിയിൽ കയറ്റുന്നതിന് 20 രൂപയാക്കി നിജപ്പെടുത്തുകയും ചെയ്തു. എന്നാൽ, തൊഴിലാളികൾ ഉയർന്നകൂലി ആവശ്യപ്പെട്ടതോടെ സംഭരണസമയത്ത് ധാരണ പാളി.

കൃഷിനാശം: 20 വരെ അപേക്ഷിക്കാം

പാലക്കാട്​: മഴക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ മൂന്ന് കോടിയുടെ നഷ്​ടമാണ് ഇതുവരെ കണക്കാക്കിയത്. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സെപ്​റ്റംബര്‍ 20 വരെ അപേക്ഷ നല്‍കാം. കൂടാതെ, 2019 ഡിസംബര്‍ 31 വരെ ജില്ലയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് 11,01,84,731 രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.