പാലക്കാട്: ജില്ല ആശുപത്രി ഫാർമസിയിൽ അവശ്യമരുന്നുകൾ ലഭിക്കാതെ രോഗികൾ വലയുന്നു. സാധാരണക്കാർ ആശ്രയിക്കുന്ന ജില്ല ആശുപത്രി ഫാർമസിയിലാണ് അവശ്യമരുന്നുകളിൽ ഭൂരിഭാഗവും ലഭിക്കാതെ രോഗികൾ വലയുന്നത്. ഫാർമസിക്ക് മുന്നിൽ ഏറെനേരം വരി നിന്നശേഷമാണ് മരുന്ന് ഇല്ലാത്തതിനെ കുറിച്ച് അറിയുന്നത്. ഡോക്ടർമാർ കുറിച്ചുകൊടുക്കുന്ന മരുന്നിൽ മിക്കതും ലഭ്യമല്ലാത്തത് പരിഹരിക്കാൻ ആശുപത്രി അധികൃതരും നടപടിയെടുക്കുന്നില്ല.
കിടത്തി ചികിത്സ നേരിടുന്ന രോഗികളും മരുന്നിനായി ആശുപത്രി പരിസരത്തെ പല ഫാർമസികളും കയറിയിറങ്ങേണ്ട അവസ്ഥയാണ്. ഹൃദ്രോഗം, വൃക്ക, അർബുദം തുടങ്ങി സൂപ്പർ സ്പെഷാലിറ്റി വിഭാഗവും ജില്ല ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഈ വിഭാഗത്തിലെ മരുന്നുകളും ഫാർമസിയിൽ വാങ്ങി സൂക്ഷിക്കുന്നില്ലെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.