പാലക്കാട്: ജില്ല റോളർ സ്കേറ്റിങ് അസോസിയേഷന്റെയും ജില്ല സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ജില്ല റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ് സെപ്റ്റംബർ 16, 17 തീയതികളിൽ നടക്കുമെന്ന് പ്രസിഡന്റ് ഡോ. എൻ. മീര വാർത്തസമ്മേളനത്തിൽ അറിയിച്ചു. റോഡ് മത്സരങ്ങൾ രാവിലെ ആറ് മുതൽ കണ്ണനൂർ-കുഴൽമന്ദം സർവിസ് റോഡിലും റിങ് മത്സരം രാവിലെ ഒമ്പത് മുതൽ മാത്തൂർ ടൈസ ഇന്റർനാഷനൽ റോളർ സ്പോർട്സ് അരീന ട്രാക്കിലും നടക്കും. അഞ്ച് വരെ മത്സരാർഥികൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത ക്ലബ് വഴിയോ വ്യക്തിപരമായോ മത്സരത്തിൽ പങ്കെടുക്കാം. ക്വാഡ്, ഇൻലൈൻ വിഭാഗത്തിൽ അഞ്ച് വയസ്സ് മുതലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. കാഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് (35 വയസ്സിന് മുകളിലുള്ളവർ) എന്നീ വിഭാഗങ്ങളിൽ 300ഓളം താരങ്ങൾ പങ്കെടുക്കും.
സ്പീഡ്, റോളർ ഹോക്കി, ആർട്ടിസ്റ്റിക്ക്, സ്കേറ്റ് ബോർഡ്, ഡൗൺഹിൽ എന്നീ മത്സരങ്ങളാണുള്ളത്. ഓൺലൈനായി അപേക്ഷ നൽകുന്നവരുടെ രേഖ എട്ടിന് രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ ജില്ല സ്പോർട്സ് കൗൺസിൽ ഓഫിസിൽ പരിശോധിക്കും. സംസ്ഥാന മത്സരങ്ങൾക്കുള്ള ജില്ല ടീമിനെ ചാമ്പ്യൻഷിപ്പിൽനിന്ന് തെരഞ്ഞെടുക്കും.വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡന്റുമാരായ എൻ.എസ്. സന്തോഷ്, എം. അരുൾ ബാബു, ട്രഷറർ ബി. സുഭാഷ്, ജോയന്റ് സെക്രട്ടറി കെ.ആർ. പവനൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ വി. സുധിഷ്ണ, യു. മണികണ്ഠൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.