ഒലവക്കോട് കൊലപാതകം: മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പൊലീസ്

പാലക്കാട്: ഒലവക്കോട് യുവാവിനെ ആൾകൂട്ടം മർദിച്ചുകൊന്ന സംഭവത്തിൽ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ​പൊലീസ്. മലമ്പുഴ കടുക്കാംകുന്നം സ്വദേശിയായ റഫീഖിനെയാണ് (27) ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് ജനക്കൂട്ടം അടിച്ചുകൊന്നത്. പ്രതികളായ ഗുരുവായൂരപ്പൻ, മനീഷ്, സൂര്യ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഡിവൈ.എസ്.പി പി.സി. ഹരിദാസ് അറിയിച്ചു.

പുലർച്ചെ ഒരു മണിയോടെ ഒലവക്കോട് ഐശ്വര്യ നഗർ കോളനിയിലാണ് സംഭവം നടന്നത്. ഇന്നലെ മുണ്ടൂര്‍ കുമ്മാട്ടി ഉത്സവത്തിൽ പ​ങ്കെടുത്ത മടങ്ങിയ സംഘം ബാറിൽ കയറി മദ്യപിച്ച് ഇറങ്ങിയപ്പോൾ ബൈക്ക് കാണാതായതാണ് ​​കൊലപാതകത്തിൽ കലാശിച്ചത്.

മദ്യപിക്കാൻ ബാറിൽ കയറിയ മൂന്നംഗ സംഘം പുറത്തിറങ്ങിയപ്പോൾ ബൈക്ക് കാണാതാവുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബൈക്കുമായി ഒരാൾ ബൈക്ക് തള്ളിക്കൊണ്ടുപോവുന്നതു ശ്രദ്ധയിൽപെട്ടു. തെരച്ചിലിനിടെ സി.സി.ടി.വി ദൃശ്യങ്ങളിലേതിന് സമാനമായ വസ്ത്രം ധരിച്ച റഫീഖിനെ ഇവർ കണ്ടു. തുടർന്ന് തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. ബാറില്‍ നിന്ന് 300 മീറ്റര്‍ അകലെയാണ് പ്രതികള്‍ റഫീഖിനെ മര്‍ദിച്ചത്. റഫീഖ് അടിയേറ്റ് ബോധരഹിതനായതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ നാട്ടുകാർ തടഞ്ഞുനിർത്തി. പൊലീസെത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 

Tags:    
News Summary - Palakkad mob lynch: Police say head injury was the cause of death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.