മുണ്ടൂർ: പ്രധാന പാതകൾ നവീകരിച്ച് വീതി കൂട്ടിയെങ്കിലും അപകടഭീഷണി ഒഴിവായില്ല. പാലക്കാട് -കോഴിക്കോട് ദേശീയപാത, മുണ്ടൂർ -തൂത പാത, പാലക്കാട്, മണ്ണാർക്കാട് റോഡുകൾ എന്നിവ സംഗമിക്കുന്ന മുണ്ടൂർ ജങ്ഷനിലാണ് വാഹനങ്ങൾക്ക് കടിഞ്ഞാണില്ലാത്തത് വിനയായത്. റോഡ് നവീകരണം പൂർത്തിയായതോടെ അമിതവേഗത്തിലാണ് വാഹനങ്ങൾ ഈ വഴി സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം ബൈക്ക് ടാങ്കർ ലോറിയിൽ കുടുങ്ങി അപകടത്തിൽപ്പെട്ടു. തലനാരിഴക്കാണ് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്. റോഡ് മുറിച്ചുകടക്കുന്നവരും അപകടത്തിൽ പെടാനിടയുണ്ട്. വാഹനങ്ങളുടെ അതിവേഗത നിയന്ത്രിക്കാൻ സിഗ്നൽ സ്ഥാപിക്കണമെന്നും സൂചന ബോർഡുകൾ ഘടിപ്പിക്കണമെന്നുമാണ് ജനകീയ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.