അകത്തേത്തറ: അവധി ദിനത്തിൽ അകത്തേത്തറ പഞ്ചായത്ത് ഓഫിസിന് മുന്നിൽ സമരവുമായി വയോധികയും മകളും. ആറ് മാസമായി ക്ഷേമപെൻഷൻ കിട്ടിയില്ലെന്ന പരാതിയുമായാണ് അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് നിവാസികളായ പത്മാവതിയും (92) മകൾ ഇന്ദിരയും (62) പ്രതിഷേധ സമരം നടത്തിയത്. ശനിയാഴ്ച അകത്തേത്തറ പഞ്ചായത്ത് ഓഫിസിന് മുന്നിൽ കട്ടിലിട്ട് വയോധിക കിടന്നും മകൾ ഇരുന്നും രണ്ട് മണിക്കൂർ നേരം പ്രതിഷേധിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ജനപ്രതിനിധികൾ ഇടപെട്ടു. മരുന്നിനും അവശ്യസാധനങ്ങൾക്കും ഒരു മാസത്തേക്ക് സൗകര്യമൊരുക്കി സമരം അവസാനിപ്പിച്ചു.
അതേസമയം, പ്രതിപക്ഷ സംഘടനകളാണ് സമരത്തിന് പിന്നിലെന്ന് അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് സുനിത ആരോപിച്ചു. ക്ഷേമ പെൻഷൻ കുടിശ്ശിക കിട്ടുന്ന മുറക്ക് വിതരണം ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.