പാലക്കാട്: കോട്ടമൈതാനത്ത് നേരമിരുട്ടിയാൽ മൊത്തമിരുട്ടാണ്. മുഖം മിനുക്കിയെന്ന് പറഞ്ഞിട്ട് കാര്യമില്ല, ആളുകളെ തട്ടാതെ, തെരുവുനായ്ക്കളുടെ കടിയേൽക്കാതെ ഇതുവഴി കടക്കാൻ കൈയിൽ വെളിച്ചമില്ലെങ്കിൽ വലയും. ഇതെല്ലാം സഹിച്ച് നിരവധിയാളുകളാണ് മൈതാനത്ത് വൈകീട്ട് ചെലവഴിക്കാനെത്തുന്നത്. മൈതാനത്തിലെ ഇരുട്ട് മുതലാക്കി ലഹരിമാഫിയകളടക്കം തമ്പടിക്കുന്നുണ്ടെന്നും പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നുമാണ് നഗരവാസികളുടെ ആവശ്യം.
കോട്ടമൈതാനമടക്കം നഗരത്തിലെ പാർക്കുകൾ ആധുനികീകരിച്ച് പരിപാലിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് നഗരസഭ വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ദാസ് മാധ്യമത്തോട് പറഞ്ഞു. ഇതോടെ ഇവിടെ വെളിച്ചത്തിനുള്ള സംവിധാനമടക്കം സജ്ജീകരണങ്ങളുണ്ടാവുമെന്നുംഅദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.