പാലക്കാട്: യാക്കരയിലെ ഗവ. മെഡിക്കൽ കോളജ് സിന്തറ്റിക് ട്രാക്കിെൻറ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള പ്രവൃത്തി ആരംഭിച്ചു. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് ലഭ്യമായത്. ഷാഫി പറമ്പിൽ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 2.12 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി.
പവലിയൻ, ഗാലറി, മൂത്രപ്പുരകൾ, ഓഫിസ് മുറികൾ, മീഡിയ റൂം, കായിക താരങ്ങൾക്ക് വിശ്രമിക്കാനും വസ്ത്രം മാറാനുമുള്ള പ്രത്യേക മുറികൾ, പരിശീലകർക്ക് താമസിക്കാനുള്ള മുറികൾ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. ആറുമാസത്തിനകം പ്രവൃത്തി പൂർത്തിയാക്കും. സർക്കാർ ഏജൻസിയായ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനാണ് രൂപകൽപനയുടെയും നിർമാണത്തിെൻറയും ചുമതല.
മൈതാനത്തിെൻറ പ്രവേശന ഭാഗത്താണ് ഗാലറി കോംപ്ലക്സ് പണിയുന്നത്. 80 മീറ്റർ നീളമുള്ള ഗാലറിയിൽ 2000 പേർക്ക് ഇരിക്കാം. ഗാലറിക്കടിയിൽ തന്നെയാകും ഓഫിസ് മുറിയും കായികതാരങ്ങൾക്കും പരിശീലകർക്കുമുള്ള അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരിക്കുക. സിന്തറ്റിക് ട്രാക്കിലേക്കുള്ള പ്രവേശനവും ഗാലറി കോംപ്ലക്സിലൂടെ ആയിരിക്കും. തൂണുകൾക്കുള്ള പൈലിങ് അടുത്തയാഴ്ച തുടങ്ങും. ഇതിന് മുന്നോടിയായി സ്ഥലത്ത് മണ്ണിളക്കിയുള്ള പ്രാരംഭ ജോലികൾ ആരംഭിച്ചു.
കോടികൾ ചെലവിട്ട് സിന്തറ്റിക് ട്രാക്ക് നിർമിച്ചിട്ടും അടിസഥാന സൗകര്യങ്ങൾ ഇല്ലാത്തത് കായികതാരങ്ങളെ നിരാശരാക്കിയിരുന്നു. നീണ്ടനാളത്തെ മുറവിളിക്കൊടുവിലാണ് ഗാലറി കോംപ്ലക്സിന് എം.എൽ.എ ഫണ്ട് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.