നെന്മാറ: അയിലൂർ പഞ്ചായത്തിലെ പാട്ടുകാട്, കൈതച്ചിറ, പ്രദേശങ്ങളിൽ ബുധനാഴ്ച വൈകിട്ട് നാലോടെ ഉണ്ടായ ചുഴലി കാറ്റിലും മഴയിലും നിരവധി വീടുകൾക്ക് നാശം. മുപ്പതോളം വൈദ്യുതി പോസ്റ്റുകളും ഇൻസുലേറ്ററുകളും തകർന്നു. തടി കയറ്റി വന്ന വണ്ടാനത്ത് അനുവിന്റെ മിനി ലോറിക്ക് മുകളിൽ വൈദ്യുതി പോസ്റ്റുകൾ കടപുഴകി. ലോറിക്ക് അകത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളി വിജയന് കാലിന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടി. പാട്ടുകാട് സുബ്രഹ്മണ്യൻ, പട്ടുകാട് ആത്തിക്ക, തങ്കമണി കൈതച്ചിറ, ചെല്ലപ്പൻ പാട്ടുകാട്, യൂസഫ് പൊറ്റ, കമലം കൈതച്ചിറ എന്നിവരുടെ വീടുകളാണ് നശിച്ചത്.
കൈതച്ചിറ റോഡിൽ വീണമരങ്ങൾ പ്രദേശവാസികൾ മരങ്ങൾ വെട്ടി മാറ്റി ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. നാശമുണ്ടായ സ്ഥലങ്ങൾ പഞ്ചായത്ത് അംഗം എം. പത്മ ഗിരീശനും കയറാടി വില്ലേജ് ഓഫിസർ വി. ഷാബുവും സംഘവും സന്ദർശിച്ചു.
വടക്കഞ്ചേരി: കിഴക്കഞ്ചേരി പുന്നപ്പാടം, തച്ചക്കോട്, കൊറ്റംകോട് പ്രദേശങ്ങളിൽ മരം വീണ് നിരവധി വീടുകൾ തകർന്നു. പുന്നപ്പാടം പ്രഭാകരൻ, കൊറ്റംകോട് കെ.വി. രാജൻ, ഉമ്മർ, ഗോപാലൻ ഷിഹാബുദ്ദീൻ തുടങ്ങിയവരുടെ വീടുകളിൽ മരം കടപുഴകി വീണു. നിരവധി കൃഷി സ്ഥലങ്ങളും നശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.