പുതുനഗരം: മഴയെത്താത്തിനാൽ കളകൾ വർധിച്ചു. വിതച്ച പാടങ്ങളിലെ കളപറിക്കലും അവതാളത്തിൽ. കൊല്ലങ്കോട്, വടവന്നൂർ, പുതുനഗരം പഞ്ചായത്തുകളിൽ വാടാതെ വളർന്ന നെൽച്ചെടികൾക്കിടയിലാണ് കളകൾ വ്യാപകമായി വളർന്നത്.
മഴയില്ലാത്തതിനാൽ കളകളുടെ വേരുകൾ മണ്ണിൽ താഴ്ന്നിറങ്ങിയത് പറിക്കാൻ പ്രയാസമുണ്ടാക്കി. മരക്കമ്പ് ഉപയോഗിച്ചാണ് വേരുകൾ കുത്തിയെടുത്ത് തൊഴിലാളികൾ കളപറിക്കുന്നത്.
ഉമ വിത്ത് വിതച്ച 46 ഏക്കറിലധികം പാടശേഖരങ്ങളിലാണ് മണ്ണ് ഉറപ്പുള്ളതിനാൽ കളപറിക്കാൻ മരക്കമ്പുകൾ ഉപയോഗിച്ച് കുത്തിയിളക്കി കളപറിക്കുന്നത്. കളകൾ വീണ്ടും വളരാതിരിക്കാനാണ് വേരുകൾ ഉൾപ്പെടെ ലഭിക്കുന്നതിനാണ് മരത്തിന്റെ കമ്പുകൾ ഉപയോഗിച്ച് വേരോടെ ഇളക്കി കളകൾ പറക്കുന്നത്.
28-32 ദിവസം പ്രായമായ നെൽച്ചെടികളിലാണ് കളകൾ പറിക്കുന്നത്. മഴയെത്തിയില്ലെങ്കിൽ കളകൾ കൂടുതൽ വളർന്ന് ദുരിതം ഇരട്ടിയാകുമെന്ന ഭീതിയിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.