പത്തുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ 64 വർഷം കഠിനതടവും രണ്ടുലക്ഷം പിഴയും

പട്ടാമ്പി: പത്തുവയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 64 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. തിരുവേഗപ്പുറ മാമ്പറ്റ ഇബ്രാഹിമിനെയാണ് (40) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്. 10 വയസ്സുള്ള ആൺകുട്ടിയെ പ്രതി താമസിച്ചുവന്ന വാടക ക്വാട്ടേഴ്സിൽവെച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയായി. 2020ൽ കൊപ്പം എസ്.ഐ എം.ബി. രാജേഷാണ് കേസ് രജിസ്റ്റർ ചെയ്ത് അനേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 14 സാക്ഷികളെ വിചാരണ ചെയ്ത് 20 രേഖകൾ ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി.  

Tags:    
News Summary - rape case: 62 year punishment for 40 year old man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.