കോങ്ങാട്: റോഡ് നവീകരണത്തിന്റെ ഭാഗമായി പുനർനിർമിച്ച പാറശ്ശേരി കനാൽ പാലത്തിന് കൈവരികളില്ല. ഇതോടെ അപകട ഭീഷണിയിലാണ് യാത്രക്കാർ ഇതുവഴി കടന്നുപോകുന്നത്. മുണ്ടൂർ-തൂത സംസ്ഥാന പാത വീതി കൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായി ഒരു വർഷം മുമ്പാണ് കനാൽ പാലം നിർമിച്ചത്. പാലം നിർമിച്ചിട്ട് തുറന്ന് കൊടുത്തിട്ടും പാർശ്വഭിത്തി നിർമിച്ചിട്ടില്ല. അരിക് ഭിത്തി നിർമിക്കാത്തത് കാരണം രണ്ട് തവണ കാർ ഉൾപ്പെടെ രണ്ട് വാഹനങ്ങൾ കനാലിൽ വീണിരുന്നു.
വഴി വിളക്കുകളും ഈ ഭാഗത്ത് സ്ഥാപിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യം അപകടാവസ്ഥ ആക്കം കൂട്ടുന്നതായി പരിസരവാസികൾ ചൂണ്ടിക്കാട്ടി. അതേ സമയം പാലത്തിന്റെ ബാക്കി വെച്ച പ്രവർത്തനങ്ങൾ പാത നവീകരണം പൂർത്തിയാവുന്ന മുറക്ക് ചെയ്ത് തീർക്കുമെന്ന് റോഡ് നവീകരണം ഏറ്റെടുത്ത കെ.എസ്.ടി.പി ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.