പുതുനഗരം: പ്രതിഷേധത്തെ തുടർന്ന് അടച്ച പൊതുകിണർ തുറന്നു. പുതുനഗരം ഇസ്ലാമിക് സ്കൂളിനു സമീപത്തെ പഞ്ചായത്ത് പൊതുകിണറാണ് സ്വകാര്യ വ്യക്തി ആൾമറ തകർത്ത് കോൺക്രീറ്റ് ചെയ്ത് അടച്ചത്. ഇതു സംബന്ധിച്ച് 'മാധ്യമം' കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.
തുടർന്ന് പ്രതിഷേധം ശക്തമായതോടെയാണ് ഷോപ്പിങ് കോംപ്ലക്സ് ഉടമ കോൺക്രീറ്റ് ചെയ്ത ഭാഗം പൊളിച്ചുമാറ്റിയത്. പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. പൊളിച്ചുമാറ്റിയാൽ പോരെന്നും പൊതുകിണർ പൂർവസ്ഥിതിയിലാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പൊതുകിണറുകളെ സംരക്ഷിക്കണമെന്ന്
പുതുനഗരം: പൊതുകിണറുകളെ സംരക്ഷിക്കണമെന്ന് നാട്ടുകാർ. കൊടുവായൂർ, പുതുനഗരം, കൊല്ലങ്കോട്, പെരുവെമ്പ്, വടവന്നൂർ, മുതലമട എന്നീ പഞ്ചായത്തുകളിലെ 19 പൊതുകിണറുകളാണ് കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താതെ ഉപയോഗശൂന്യമായത്.
കിണറുകൾ ശുചീകരിച്ച് സംരക്ഷിക്കാൻ പഞ്ചായത്തുകൾ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.